ഇതൊക്കെയാണ് വർക്ക്‌ഔട്ട്‌, മൈ വണ്ടർ വുമൺ, ജ്യോതികയുടെ വീഡിയോയ്ക്ക് കമ്മെന്റുമായി സൂര്യ.

സജാകെ രഖന എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമിഴ് നടി ജ്യോതിക സിനിമ രംഗത്തേക്ക് എത്തുന്നത്.ഇത് സംവിധാനം ചെയ്തത് പ്രിയദർശൻ ആണ്. ഇതിൽ അക്ഷയ് ഖന്ന ആയിരുന്നു ജ്യോതികയുടെ നായകൻ. ഈ ചിത്രം ശരാശരി വിജയമായിരുന്നു എങ്കിലും പിന്നീട് ജ്യോതികക്ക് തമിഴിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തു. മികച്ച പുതുമുഖത്തിനുള്ള തമിഴ് ഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്.

ആദ്യത്തെ തമിഴ് ചിത്രം സൂര്യ നായകനായി പൂവെല്ലാം കെട്ടുപ്പാർ ആയിരുന്നു. പിന്നീട് ഒരു പാട് വിജയ ചിത്രങ്ങളിൽ അഭിനയിച്ചു. ഏറ്റവും വിജയ ചിത്രം എന്ന് പറയാവുന്നത് രജനികാന്ത് ഒന്നിച്ചഭിനയിച്ച ചന്ദ്രമുഖി എന്ന ചിത്രമാണ്.2006ൽ സൂര്യമായുള്ള വിവാഹം കഴിഞ്ഞു. ഈ ദമ്പതികൾക്ക് ദിയ എന്നു പേരുള്ള മകളും, ദേവ് എന്നു പേരുള്ള മകനുമുണ്ട്. സിനിമയിൽ നിന്നും മാറി നിന്ന താരം കുറച്ച് നാളുകൾക്കു മുൻപ് തിരിച്ചു വരവ് നടത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ഇടയ്ക്ക് താരം ഫോട്ടോസുമായി എത്താറുണ്ട്. നാഷണൽ അവാർഡ് ജ്യോതികയ്ക്കും സൂര്യയ്ക്കും ലഭിച്ചിരുന്നു.ഇടയ്ക്ക് താരം വർക്ഔട് വീഡിയോകളും ആയി എത്താറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് ജ്യോതിക പങ്കുവെച്ച വർക്ഔട് വീഡിയോ ആണ്. വളരെ കഠിനമേറിയ വർക്ക്‌ഔട്ട്‌ ആണ് താരം ചെയ്യുന്നത്. നിരവധി പേരാണ് ഈ വീഡിയോ കണ്ടിട്ട് പ്രശംസിച്ച് എത്തിയത്.

video

Scroll to Top