എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞതിഥി എത്തി ; ഫോട്ടോ പങ്കുവെച്ച് ലിന്റു റോണി

സ്ത്രീധനം പരമ്പരയിലെ രഹാന എന്ന കഥാപാത്രത്തിലൂടെ മലയാളി ടെലിവിഷൻ ആരാധകരുടെ പ്രിയ താരമായി മാറിയ ആളാണ് ലിന്റു റോണി. രഹാന ആയെത്തിയെ ആ പാവം പെണ്ണൊന്നും അല്ല താനെന്നു ലിന്റു തന്റെ സോഷ്യൽ മീഡിയ ഇടപെടലുകളിലൂടെ തെളിയിച്ചിട്ടുണ്ട്.ടിക് ടോക് വീഡിയോകളിലൂടെയും, വ്‌ളോഗറായുംപ്രേക്ഷകരുടെ ഇടയിൽ സജീവമാണ് ലിന്റു.അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ വഴി എല്ലാ വിശേഷങ്ങളും ലിന്റു ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ വഴി എല്ലാ വിശേഷങ്ങളും ലിന്റു ആരാധകരുമായി പങ്കുവെക്കാറുണ്ട്. കുറച്ചു നാളുകൾക്ക് മുമ്പ് താരം അമ്മയാകാൻ പോകുന്ന സന്തോഷ വാർത്ത പങ്കുവെച്ചത്.വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം കുഞ്ഞതിഥി എത്തുന്ന സന്തോഷത്തിലാണ് ലിന്റുവും റോണിയും. പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവായത് മുതലുള്ള വിശേഷങ്ങളെല്ലാം ലിന്റു ചാനലിലൂടെ പങ്കിടുന്നുണ്ട്.

ഇപ്പോഴിതാ കുഞ്ഞ്ജനിച്ച സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് താരം.ആൺകുട്ടിയാണ് ജനിച്ചത്. ആശുപത്രിയിൽ നിന്നുള്ള വിശേഷങ്ങൾ ലിന്റു തന്നെയാണ് അറിയിച്ചത്. കുഞ്ഞിന്റെ ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോൾ തൊട്ടുള്ള വിഡിയോ താരം പങ്കുവെച്ചിട്ടുണ്ട്.നിരവധി പേരാണ് ആശംസകളറിയിച്ചെത്തുന്നത്.

Scroll to Top