വെറും 300 രൂപയുമായാണ് അഭിനയിക്കാൻ ബാംഗ്ലൂരിൽ എത്തിയത്; സിനിമയെ വെല്ലുന്ന യഷിന്റെ ജീവിത കഥ ഇങ്ങനെ .!!

കെജിഎഫ് എന്ന ചിത്രത്തിലൂടെ സൂപ്പർതാര പദവിയിലേക്ക് ഉയർന്ന താരമാണ് യഷ്. ഒറ്റ ചിത്രം കൊണ്ട് കോടിക്കണക്കിന് ആരാധകരെ നേടിയെടുത്ത താരം. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് മാത്രമാണ് റോക്കി ഭായ് എന്നത് എങ്കിലും ജീവിതത്തിലും ആരാധകർ അദ്ദേഹത്തെ റോക്കി ഭായ് ആയിത്തന്നെയാണ് കാണുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം വൻ ഹിറ്റായതിന് ശേഷം രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ട്രെയിലറിന് വൻ സ്വീകരിണമായിരുന്നു ലഭിച്ചത്.യഷിന്‍റെ പിറന്നാള്‍ ദിനത്തിനു തലേന്നാണ് സിനിമാപ്രേമികളുടെ വലിയ കാത്തിരിപ്പിനൊടുവില്‍ കെജിഎഫ് 2 ടീസര്‍ പുറത്തെത്തിയത്. ആദ്യ 24 മണിക്കൂറില്‍ത്തന്നെ യുട്യൂബില്‍ റെക്കോര്‍ഡ് കാഴ്ചകള്‍ നേടിയ വീഡിയോ ഇതിനകം 14 കോടിയിലേറെ കാഴ്ചകള്‍ നേടിയിട്ടുണ്ട്.

3 വർഷമായി കാത്തിരുന്ന ‘കെജിഎഫ് ചാപ്റ്റർ 2’ എന്ന ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്.കെ ജി എഫിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട ചിത്രമായതിനാൽ വമ്പൻ ഹൈപ്പോടെയാണ് കെ ജി എഫ് ചാപ്റ്റർ ടു എത്തുന്നത്. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.കന്നഡയ്ക്ക് പുറമേ ഇത്തവണ ചിത്രം ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും പ്രദർശനത്തിന് എത്തിക്കുന്നുണ്ട്. യാഷിന്റെ ജീവിത കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചെറുപ്പം മുതലേ യാഷിന് നടനാകാൻ ഇഷ്ടമായിരുന്നു. തന്റെ ആഗ്രഹം നിറവേറ്റുന്നതിനുള്ള പരിശ്രമത്തിൽ ഏർപ്പെട്ടത് കൊണ്ട്, യാഷിന് അദ്ദേഹത്തിന്റെ പഠനം പോലും പൂർത്തിയാക്കാനായില്ല.

എന്നാൽ, യാഷ് പഠിച്ച് നല്ലൊരു ജോലി കണ്ടെത്തണം എന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നു, ഒരു ഇടത്തരം കുടുംബത്തിൽ നിന്നാണ് യാഷ് വരുന്നത്, അച്ഛൻ കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ്‌ ഡ്രൈവറാണ്. അഭിനയം എന്ന സ്വപ്നം സാക്ഷാ ത്കരിക്കാൻ യാഷ് ബാംഗ്ലൂരിൽ എത്തിയത് വെറും 300 രൂപയുമായി ട്ടായിരുന്നു. എന്നാൽ ബാംഗ്ലൂരിൽ എത്തിയതിന് ശേഷം യാഷിന് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. അങ്ങനെ, യാഷ് ഒരു നാടക ഗ്രൂപ്പിൽ ചേർന്നു, പശ്ചാത്തല കലാകാരനായും ലൈറ്റ്മാനായും അദ്ദേഹത്തിന് പ്രവർത്തിക്കേണ്ടി വന്നു.

എന്നിരുന്നാലും, യാഷിന്റെ കഠിനാധ്വാനം പതുക്കെ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ശരിയായ നിറങ്ങൾ കൊണ്ടുവരാൻ തുടങ്ങി. ടിവി സീരിയലുകളിലും പിന്നീട് സിനിമ കളിലും യാഷിന് അവസരം ലഭിച്ചു തുടങ്ങി. യാഷ് ആദ്യമായി അഭിനയിച്ച ടിവി സീരിയലിന്റെ പേര് ‘നന്ദ് ഗോകുല’ എന്നാണ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തിന്റെ പേര് ‘ജംഭദ ഹുഡുഗി’ എന്നാണ്. എന്നാൽ, യാഷിന്റെ കഠിനാധ്വാനം യഥാർത്ഥത്തിൽ ഫലം കണ്ടത് 2018-ൽ കെജിഎഫ് പുറത്തിറങ്ങിയതോടെയാണ്‌.

Scroll to Top