രണ്ട് മുറിയുള്ള വീട്ടിൽ നിന്നും ആഡംബര വീട്ടിലേക്ക്, ഇപ്പോഴും ഉപ്പയ്ക്ക് ടൈ കെട്ടണമെങ്കിൽ ഉമ്മ വേണം : മകൾ ഷിഫ.

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫ് അലിയ്ക്ക് ആരാധകർ ഏറെയാണ്. നിരവധി പേർക്കാണ് താങ്ങും തണലുമായി ഈ മനുഷ്യൻ മാറിയത്.26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. കൊച്ചി ലേക്ക്‌ ഷോർ ആശുപത്രി ചെയർമാൻ, സാമൂഹ്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2008 ൽ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. കൊച്ചിയിൽ സ്മാർട്സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും പ്രമുഖ പങ്കുവഹിച്ചു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഉപ്പയെക്കുറിച്ചും ഉമ്മയെകുറിച്ചും ഇളയ മകൾ ഷിഫ പറഞ്ഞ വാക്കുകളാണ്.

ഷിഫയുടെ വാക്കുകളിലേക്ക്,ബാപ്പയും ഉമ്മയും വീട്ടിലെ ഒരു കാര്യത്തിലും ഞങ്ങൾക്ക് ഒരു പരിധിയും വെച്ചിട്ടില്ല. എല്ലാവരോടും ബഹുമാനത്തോടും കരുണയോടും പെരുമാറുന്ന ബാപ്പയെ ആണ് ഞങ്ങൾ ചെറുപ്പം മുതലേ കാണുന്നത്. ഇപ്പോഴും അങ്ങനെ തന്നെയാണ്. ആത്മീയതയും വിനയവും സത്യസന്ധതയും എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം എന്നാണ് ബാപ്പ ഞങ്ങളോട് പറഞ്ഞു തന്നിട്ടുള്ളത്. എന്നാൽ ഒരു കാര്യത്തിൽ മാത്രമാണ് ബാപ്പക്ക് നിർബന്ധമുണ്ട്. അത് മക്കൾ എല്ലാവരും മലയാളം പഠിച്ചിരിക്കണം എന്ന കാര്യത്തിലാണ്. പിന്നെ വീട്ടിലെ എല്ലാവരും ഉള്ളപ്പോൾ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കണം അതാണ് മറ്റൊരു നിർബന്ധം. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്ന സമയത്താണ് ഞങ്ങൾ മനസ്സ് തുറന്ന് ഒന്ന് സംസാരിക്കുന്നത്. അന്നേ ദിവസത്തെ രസകരമായ സംഭവങ്ങൾ ഓരോരുത്തരും പറയും.

ബാപ്പയാകട്ടെ ജീവിതത്തിൽ താൻ കണ്ടുമുട്ടിയ പരിചയപ്പെട്ട വ്യക്തികളെക്കുറിച്ചും അവർ നൽകുന്ന സന്ദേശവും പ്രതിസന്ധി ഘട്ടത്തിൽ എടുത്ത തീരുമാനങ്ങളെ കുറിച്ചും ഒക്കെ നമുക്ക് പറഞ്ഞു തരും. ബാപ്പയുടെ ആ അനുഭവങ്ങൾ ഞങ്ങളുടെ വ്യക്തി ജീവിതത്തിൽ പലപ്പോഴും വലിയ സഹായമായിട്ടുണ്ട്. അതു കൊണ്ടു തന്നെ ഞങ്ങൾ ബിസിനസിലേക്ക് കാലെടുത്തു വെച്ചപ്പോൾ ബാപ്പയുടെ അനുഭവങ്ങൾ ഞങ്ങൾക്ക് അനുഗ്രഹമായി മാറിയിട്ടുണ്ട്. ചെറുപ്പത്തിൽ വളരെയധികം കഷ്ടപ്പെട്ടിട്ടാണ് ബാപ്പ ഈ നിലയിൽ ഇന്ന് എത്തിയത്. രണ്ട് കിടപ്പുമുറി മാത്രമുള്ള വീട്ടിൽ നിന്നാണ് ഉപ്പ ഇന്ന് ഈ കാണുന്ന ലോകങ്ങളിൽ എല്ലാം അത്യാധുനിക സൗകര്യങ്ങളുള്ള വലിയ വീടുകൾ നിർമ്മിച്ചത്. ബാപ്പ എല്ലായിപ്പോഴും യാത്രകളും മറ്റുമായി വലിയ തിരക്കിലായിരിക്കും. അതിനിടയിൽ ഞങ്ങളുടെ ജന്മദിനം ഓർമ്മയിൽ വെക്കാനോ ആശംസകൾ നൽകാനോ സമ്മാനങ്ങൾ വാങ്ങി നൽകാനോ ഒക്കെ ബാപ്പ മറക്കും.

എന്നാൽ യാത്രകൾ കഴിഞ്ഞു തിരികെ വരുമ്പോൾ നമുക്കായി എന്തെങ്കിലുമൊക്കെ സമ്മാനങ്ങൾ ബാപ്പ എപ്പോഴും കൊണ്ടുവരും. ഉമ്മയെ പറ്റി പറയുകയാണെങ്കിൽ ബാപ്പയുടെയും ഞങ്ങളുടെയും നിഴലാണ് ഉമ്മ. എളിമയുടെയും സ്നേഹത്തെയും യഥാർത്ഥ രൂപം. ബാപ്പക്ക് ഇപ്പോഴും ടൈ കെട്ടണമെങ്കിൽ പോലും ഉമ്മ വേണം. നമ്മൾ അതിനു കളിയാക്കുമ്പോൾ ഉപ്പ ഉമ്മയെ കെട്ടിപ്പിച്ചുകൊണ്ടു പറയും അവൾ കെട്ടിതന്നാലേ ശെരിയാകൂ എന്ന്. ബാപ്പയുടെ വസ്ത്രങ്ങളൊക്കെ ഇപ്പോഴും കഴുകുന്നത് ഉമ്മയാണ്. ആർഭാട ജീവിതത്തോട് ഒട്ടും താല്പര്യം ഉള്ള ആളല്ല ഉമ്മ. ഞങ്ങളെ എളിമയുള്ളവരാക്കി വളർത്തിയതും പഠിപ്പിച്ചതും ഉമ്മയാണ്.

Scroll to Top