പ്രേക്ഷകരുടെ തലയിൽ കിളി പാറിക്കുന്ന ഒരു കിടിലൻ ത്രില്ലർ ഇൻവെസ്റ്റികേഷൻ മൂവി 21 ഗ്രാംസ് തീയേറ്ററുകളിൽ എത്തി .

നവാഗതനായ ബിബിൻ കൃഷ്ണ ഒരുക്കിയ 21 ഗ്രാംസ്‌ ഇന്ന് കേരളത്തിലെ തീയേറ്ററുകളിൽ റിലീസ് ആയി. ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു ത്രില്ലെർ ഇൻവെസ്റ്റികഷൻ മൂവി ആണ്. അനൂപ് മേനോൻ നായക വേഷത്തിൽ എത്തിയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറില്‍ റിനീഷ് കെ എൻ ആണ്.അനൂപിനെ കൂടാതെ രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ജിത്തു ദാമോദർ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ സാങ്കേതിക വശത്തിനു വലിയ മുതൽക്കൂട്ടായപ്പോൾ അപ്പു എൻ ഭട്ടതിരിയുടെ എഡിറ്റിംഗ് ത്രില്ലെർ എന്ന രീതിയിൽ ചിത്രത്തിന്റെ വേഗതയിൽ ഉള്ള മുന്നോട്ടു പോക്കിനെ സഹായിച്ചു.

ദീപക് ദേവ് ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ കഥ പറച്ചിലിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. പ്രേക്ഷകരിൽ ഉദ്വേഗവും ആവേശവും നിറക്കുന്നത് ആയിരുന്നു അദ്ദേഹം ഒരുക്കിയ പശ്‌ചാത്തല സംഗീതം. ചിത്രത്തിന്റെ ട്രൈലെർ, ടീസർ എന്നിവ വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സംവിധായകൻ ബിബിൻ കൃഷ്ണ തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത്. പ്രേക്ഷകനെ കൂടെകൂട്ടി കൊണ്ടുപോകുന്ന തരത്തിലുള്ള കഥപറച്ചിൽ കൂടിയാകുമ്പോൾ എൻഗേജിങ്ങായി പിടിച്ചുനിർത്തുന്നുണ്ട്. ടിവിയിൽ വന്നുകഴിഞ്ഞ് എന്തുകൊണ്ട് ഞാൻ ഇത് തിയേറ്ററിൽ മിസ് ആക്കി എന്നൊരു തോന്നൽ ഉണ്ടാവാതിരിക്കാൻ 21 ഗ്രാംസ് തിയേറ്ററിൽ കാണാൻ ശ്രമിക്കുക. നിങ്ങൾക്ക് കിട്ടുന്നത് ഒരു അത്യുഗ്രൻ വിരുന്ന് തന്നെയാകും. രണ്ടു സഹോദരങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ കൊ ല്ലപ്പെടുന്നു.

ആ കേ സ് അന്വേഷിക്കാൻ ആണ് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി നന്ദകിഷോര്‍ എന്ന അനൂപ് മേനോൻ കഥാപാത്രം എത്തുന്നത്. ഒട്ടേറെ സങ്കീർണ്ണതകൾ നിറഞ്ഞ ഒരു കേ സും സംഭവ പരമ്പരകളുമാണ് അദ്ദേഹത്തിന് മുന്നിൽ കിട്ടുന്നത്. കൊ ലയാളി ആര് എന്നും അയാളെ വലയിലാക്കാൻ പോലീസ് എങ്ങനെ ശ്രമിക്കുന്നുവെന്നുമാണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിൽ എത്തിക്കുന്നത്. കേ സ് അന്വേഷിക്കാൻ നന്ദകിഷോർ എത്തുന്നത്, അയാളുടെ സ്വന്തം കുടുംബത്തിൽ ഒരു മര ണം നടന്നു കഴിഞ്ഞ സാഹചര്യത്തിൽ ആണ്. ഈ സന്ദർഭത്തിൽ അയാൾ എങ്ങനെയാണു ഈ കേ സ് കൈകാര്യം ചെയ്യുന്നത് എന്നതും കഥ പറച്ചിലിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട്. താൻ അന്വേഷിക്കുന്ന കേ സ് തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെടുന്നത് അയാൾ തിരിച്ചറിയുന്നതും ചിത്രത്തെ ഉദ്വേഗഭരിതമായ്ക്കുന്നു.

Scroll to Top