കല്യാണസമയം എനിക്ക് 23 ഉം ഇന്ദ്രന് 22 ഉം, കല്യാണം കഴിഞ്ഞ് തിരക്കിലായി, ഉത്തരവാദിത്തങ്ങൾ എന്നിലായി : പൂർണിമ.

നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്. നിരവധി നല്ല സിനിമകൾ മലയാളിക്ക് സമ്മാനിച്ച മലയാള സിനിമയുടെ പ്രിയ താര ദമ്പതികൾ കൂടിയാണ് ഇന്ദ്രജിത്തും പൂർണിമയും.ഇരുവരും സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.ലോക്ഡൗൺ കാലത്താണ് ഇരുവരും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ വാക്കുകളാണ്. തന്റെ ജീവിതത്തെകുറിച്ചും അഭിനയജീവിതത്തെ കുറിച്ചും പറയുകയാണ് പൂർണിമ.

പൂർണിമയുടെ വാക്കുകളിലേക്ക്,വിവാഹം കഴിക്കുമ്പോൾ ഇന്ദ്രന് 22 വയസും എനിക്ക് 23 വയസുമാണ്. കൊച്ചുപിള്ളേരെ വിനോദയാത്രയ്ക്ക് വിട്ടത് പോലെയായിരുന്നു. അന്ന് 25000 രൂപയാണ് എന്റെ ബാങ്ക് ബാലൻസ്. ഇന്ദ്രന് കുറച്ച് കൂടുതലുണ്ട്. അപ്പോഴെക്കും ഇന്ദ്രൻ അഭിനയിച്ച് തുടങ്ങിയിരുന്നു. അവിടുന്ന് കുടുംബത്തിന്റെ അടിത്തറയും സാമ്പത്തിക ഭദ്രതയും എല്ലാം പടിപടിയായി ഓരോന്ന് ഉണ്ടാക്കി എടുത്തു. പ്രണയം ഓരോ പ്രായത്തിലും ഓരോന്ന് അല്ലേ.അതുകൊണ്ട് നമ്മൾ അതുമായി ചേർത്ത് വെക്കുന്ന അർഥവും അതുപോലെ ഇരിക്കും. ഇരുപത് വയസിൽ തോന്നുന്ന പ്രണയത്തോട് ചേർത്ത് വെക്കുന്നതാവില്ല നാൽപതിലെ പ്രണയം. സ്റ്റേയിങ് ഇൻ ലവ് എന്ന് പറയുന്നതൊരു ആശയമാണ്. എസ്റ്റേറ്റ് ഓഫ് മൈൻഡ്. അതൊരു തുടർച്ചയായ പരിശ്രമമാണ്. ഇന്ദ്രനും താനും ഒരുമിച്ചിട്ട് ഇരുപത്തിയൊന്ന് വർഷായി. സഹോദരങ്ങളെ പോലെയുള്ള ഫീലാണ് ഞങ്ങൾക്കിപ്പോൾ. കാലം ചെല്ലുമ്പോൾ അങ്ങനെ വരുമായിരിക്കും.

അവർ നമ്മുടെ ശീലത്തിന്റെ ഭാഗമാകും.മക്കൾ വലുതായപ്പോൾ ഞങ്ങളുടെ ഉത്തരവാദിത്തങ്ങളും കൂടി. അതിലൂടെ പക്വതയും. ഭാര്യയും ഭർത്താവും എന്നതിലുപരി ഞങ്ങൾ രണ്ട് വ്യക്തികളാണെന്ന് മനസിലാക്കുന്നു. എന്റെ തലയിലുള്ള കലഹങ്ങളോട് അദ്ദേഹത്തിനോ എനിക്ക് തിരിച്ചോ പൊരുതാൻ പറ്റില്ല. പക്ഷേ അത് മനസിലാക്കാനും ആ പേഴ്‌സണൽ സ്‌പേസ് ബഹുമാനിക്കാനും ശ്രമിക്കാറുണ്ട്. ഞങ്ങൾ ഒരിക്കലും പെർഫെക്ട് കപ്പിൾ ആവാൻ തീരുമാനിച്ചവരല്ല. പകരം ഹാപ്പി കപ്പിളായി ജീവിക്കു എന്ന് മാത്രമേ ചിന്തിക്കുന്നുള്ളു.അന്നത്തെ കാലത്ത് കല്യാണം കഴിഞ്ഞാൽ പിന്നെ സിനിമ തേടി വരില്ല. അവരുടെ വിവാഹം കഴിഞ്ഞത് കൊണ്ട് ഇനി അഭിനയിക്കാൻ വരില്ലെന്ന് സിനിമാ ഇൻഡസ്ട്രി തന്നെയങ്ങ് തീരുമാനിക്കും. പിന്നെ നമുക്ക് അഭിനയിക്കാൻ താൽപര്യമുള്ള കഥകളും ഉണ്ടാവില്ല. മാത്രമല്ല കല്യാണം കഴിഞ്ഞതോടെ ഇന്ദ്രൻ ഷൂട്ടിങ്ങിന്റെ തിരക്കുകളിലായി. വൈകാതെ കുഞ്ഞുങ്ങൾ ഉണ്ടായി. ആരെങ്കിലും ഒരാൾ ഉത്തരവാദിത്തം എടുക്കേണ്ടത് കൊണ്ട് താൻ മാറി നിന്നു

Scroll to Top