പ്രേക്ഷരുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്ളോഗർ കൂടിയാണ്.സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. ഇപ്പോൾ സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ്ങിലും താരം സജീവമാണ്.മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിൽ താരം സഹോദരി അഭിരാമിയോടൊപ്പം പങ്കെടുത്തിരുന്നു. സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷിനെ മലയാളികള്‍ പരിചയപ്പെടുന്നത്.
മികവുറ്റ സംഗീതത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ അമൃതയ്ക്ക് സാധിച്ചിരുന്നു. റിയാലിറ്റി ഷോ യില്‍ അതിഥിയായിട്ടെത്തിയ നടന് ബാലയെ അവിടെ നിന്നും കണ്് ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുകയും ചെയ്തു. എങ്കിലും ചില പൊരുത്തക്കേടുകള്‍ കൊണ്ട് വേര്‍പിരിയുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്.ഐഡിയ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയില്‍ നിന്നും ഒരുപാട് ഉയരങ്ങളില്‍ എത്തിയിരിക്കുകയാണ് താരമിപ്പോള്‍. സഹോദരി അഭിരാമിയ്ക്കൊപ്പം ചേര്‍ന്ന് അമൃതംഗമയ എന്ന പേരില്‍ ഒരു മ്യൂസിക് ബാന്‍ഡും തുടങ്ങിയിരുന്നു.
ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ്. അമൃതയും മകൾ പാപ്പുവും അവധികാല ആഘോഷവേളയിൽ ആണ്. മൂന്നാറിലെ റിസോർട്ടിലാണ് ഇരുവരുടെയും ആഘോഷം. മൂന്നാറിലേയ്ക്കുള്ള യാത്ര തുടങ്ങിയപ്പോൾ മുതലുള്ള വിശേഷങ്ങൾ പങ്കുവെക്കറുണ്ട്.സുന്ദരിയായ മകൾക്കൊപ്പം എന്റെ യാത്ര’ എന്ന അടിക്കുറിപ്പോടെയാണ് ഗായിക യാത്രാ വിഡിയോ പോസ്റ്റ് ചെയ്തത്.അതുപോലെ തന്നെ സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രങ്ങലും പങ്കുവെച്ചു മനോഹരമായ ദിവസത്തിൽ നിന്നും മനോഹരമായ തുടക്കം എന്നാണ് ക്യാപ്ഷൻ നൽകിയത്.
വെള്ളത്തിൽ മുങ്ങി നിവരുന്നതിന്റെ വിഡിയോ ആണിത്. ‘It’s a new day… it’s a new life… i am feeling good’ …എന്ന വിഖ്യാതമായ വരികൾ കുറിച്ചുകൊണ്ട് പശ്ചാത്തലസംഗീതവും ഉൾപ്പെടുത്തിയാണ് അമൃത വിഡിയോ പോസ്റ്റ് ചെയ്തത്.ഗ്ലാമർ വേഷത്തിലുള്ള അമൃതയുടെ ദൃശ്യങ്ങളാണ് വിഡിയോയിൽ.അമ്മയ്ക്കും മോൾക്കും നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.