ദുബായിലെ പ്രശസ്തമായ ഗോള്‍ഡ് കോഫി അനുഭവം പങ്കുവച്ച് നടി ഐമ റോസ്മി.ഐസ്ക്രീം മുതൽ സ്ട്രീറ്റ് ഫുഡിലും ചോറ്, റൊട്ടി, കൂടാതെ ചായ, കാപ്പി എന്നിവയിലുമെല്ലാം സ്വർണത്തിന്റെ മേമ്പൊടി ചേർക്കുന്നത് ഇപ്പോൾ ട്രെൻഡായി മാറിയിരിക്കുന്നു. ബുര്‍ജ് ഖലീഫയിലെ അറ്റ്മോസ്ഫിയര്‍ റെസ്റ്റോറന്റില്‍ നിന്നും, 24 കാരറ്റ് സ്വര്‍ണഫോയിലിനൊപ്പം വിളമ്പുന്ന സ്പെഷ്യല്‍ കോഫിക്കൊപ്പമുള്ള ചിത്രമാണ് ഐമ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഈ പാനീയം 100% അറേബ്യൻ ബീൻസിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്, കോഫിക്ക് മുകളിൽ 23 കാരറ്റ് സ്വർണ്ണ ഇലകൾ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.ലോകോത്തര നിലവാരമുള്ള ഭക്ഷണമാണ് അറ്റ്മോസ്ഫിയർ റെസ്റ്റോറന്റിന്റെ മറ്റൊരു പ്രത്യേകത. സ്വര്‍ണം വിതറിയ ഭക്ഷണ സാധനങ്ങള്‍ വിളമ്പുന്ന വേറെയും ഹോട്ടലുകള്‍ ദുബായിലുണ്ട്.
‘ദൂരം’ എന്ന സിനിമയിലൂടെയാണ് ഐമ റോസ്മി അഭിനയരംഗത്ത് എത്തുന്നത്.ആദ്യമായി മലയാള സിനിമയിൽ ഇരട്ടസഹോദരിമാർ നായികമാരായി എത്തുന്നു എന്ന വാർത്തയിലൂടെയാണ് ഇരുവരും ശ്രദ്ധനേടിയത്. ‘ജേക്കബിന്റെ സ്വർഗ്ഗരാജ്യ’ത്തിൽ നിവിൻ പോളിയുടെ സഹോദരിയായും ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായും ചെയ്ത വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.നിർമ്മാതാവ് സോഫിയ പോളിന്റെ മകനായ കെവിൻ പോളുമായി 2018ൽ വിവാഹിതയായ ശേഷം ഐമ ഇൻഡസ്ട്രിയിൽ സജീവമായിരുന്നില്ല. പടയോട്ടത്തിൽ മാത്രമാണ് പിന്നീട് വേഷമിട്ടത്.കുടുംബത്തോടൊപ്പം യുഎഇയിൽ സ്ഥിരതാമസമാക്കിയ ഐമ, നർത്തകി മൈഥിലി റോയിയുടെ നിർദ്ദേശത്തെ തുടർന്നാണ് വിനീത് ശ്രീനിവാസന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിൽ വേഷമിട്ടത്.