ലംബോർഗിനി എസ്യുവി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരൻ.മലയാള സിനിമതാരങ്ങളിലെ ഏക ലംബോര്‍ഗിനി ഉടമയാണ് പൃഥിരാജ്.പ്രീമിയം സെക്കന്‍ഡ് ഹാൻഡ് കാർ ഷോറൂമായ റോയൽ ഡ്രൈവിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്.ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് പൃഥ്വിരാജിന്റെ വാഹന ശേഖരത്തില്‍ ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്നത്.2018 ൽ പൃഥ്വിരാജ് സ്വന്തമാക്കിയ ലംബോർഗിനി ഹുറാക്കാന് പകരമാണ് ഉറുസ് എത്തിയത്. വില സംബന്ധിച്ച വിവരം ലഭ്യമായിട്ടില്ല.4.35 കോടി രൂപയായിരുന്നു 2019-ല്‍ ഈ വാഹനത്തിന്റെ എക്സ്ഷോറൂം വിലയെന്നാണ് വിലയിരുത്തല്‍.
കേരളത്തിൽ ലംബോർഗിനി ഉറുസ് ബുക്ക് ചെയ്താൽ വാഹനം ലഭിക്കാൻ ഏകദേശം ഒരുവർഷം വരെ കാത്തിരിക്കണം എന്നാണ് റിപ്പോർട്ടുകൾ.ലംബോർഗിനിയുടെ ഇന്ത്യയിലെ ഏറ്റവും അധികം വിൽപനയുള്ള വാഹനമാണ് ഉറുസ്. 478 കിലോവാട്ട് കരുത്തുള്ള 4 ലീറ്റർ വി8 പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.6 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്. ഏകദേശം 3.15 കോടി രൂപയാണ് ഉറുസിന്റെ അടിസ്ഥാന മോഡലിന്റെ വില.
2018-ലാണ് പൃഥ്വിരാജ് ഹുറകാന് സ്വന്തമാക്കിയത്. നാല് വര്‍ഷത്തിനിടെ ഇത് വെറും 2000 കിലോമീറ്റര്‍ മാത്രമാണ് ഓടിയിരിക്കുന്നത്. അദ്ദേഹം ഇപ്പോള്‍ വാങ്ങിയിരിക്കുന്ന ഉറുസ് 5000 കിലോമീറ്ററോളം മാത്രമേ ഓടിയിട്ടുള്ളതെന്നതും കൗതുകമാണ്. 2018 ജനുവരിയിലാണ് ലംബോര്‍ഗിനിയുടെ ആദ്യ എസ്.യു.വി. മോഡലായ ഉറുസ് ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്.