ജിമ്മിൽ കഠിന വർക്ക്ഔട്ടുമായി അഹാന; താരത്തിന്റെ വീഡിയോയ്ക്ക് കമന്റുമായി ആരാധകർ !! വിഡിയോ

മലയാള സിനിമമേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് അഹാന കൃഷ്ണൻ.2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി.ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല. അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്.കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. യുട്യൂബ് ചാനലുകളിൽ വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്.അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.ഇപ്പോഴിതാതാരം പങ്കുവെച്ച പുതിയ വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ശരീരസൗന്ദര്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന താരമാണ് അഹാന.ജിമ്മിൽ ഹെവി വർക്ക്ഔട്ട് ചെയ്യുന്ന ഒരു വീഡിയോ അഹാന പങ്കുവച്ചിട്ടുണ്ട്. “രണ്ട് മോട്ടിവേറ്റഡ് ഡേയ്സ്.. ലാറ്റ്സ്, ചെസ്റ്റ്, അബ്സ്, ഹാംസ്ട്രിംഗ്..”, എന്ന ക്യാപ്ഷനോടെയാണ് അഹാന വീഡിയോ പോസ്റ്റ് ചെയ്തത്.നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top