വിമർശനങ്ങളെ മറികടന്ന് ആദിപുരുഷ് 300 കോടിയിലേക്ക്, രണ്ടാം ദിനം 200 കോടിയിലേക്ക്.

വിമർശനങ്ങൾക്കും ട്രോളുകളെയും മറികടന്നു, രണ്ടാം ദിനം 200 കോടിയിലേക്ക് എത്തിയിരിക്കുകയാണ് ആദിപുരുഷ്.സിനിമയുടെ നിർമാതാക്കളായ യുവി ക്രിയേഷൻസ് ആണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ഞായറാഴ്ചയുള്ള കലക്‌ഷൻ കൂടി നോക്കുകയാണെങ്കിൽ മൂന്നാം ദിവസം ‘ആദിപുരുഷ്’ 300 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്.

രാമ–രാവണ യുദ്ധം പശ്ചാത്തലമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ തിയറ്ററുകളിലെത്തി കഴിഞ്ഞു. ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്തകൾ ഏറെ ചർച്ചയായിരുന്നു.ഓം റൗത്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ടി-സീരീസും റെട്രോഫിലിസും ചേർന്നാണ്. ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ച ഈ ചിത്രത്തിൽ രാഘവായി പ്രഭാസും ജാനകിയായി കൃതി സനോനും ലങ്കേഷായി

സെയ്ഫ് അലി ഖാനും അഭിനയിക്കുന്നു.ആദിപുരുഷിന് ₹700 കോടിയോളം ചിലവിട്ടിട്ടുണ്ട്, ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ്.ആദിപുരുഷ് 2023 ജൂൺ 16ന് ഹിന്ദിയിലും തെലുങ്കിലും തമിഴ്, കന്നഡ, മലയാളം ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകൾക്കൊപ്പം തിയറ്ററുകളിൽ റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്തിരുന്നു.

Scroll to Top