എതിർപ്പുകളെയും ബലപ്രയോഗത്തെയും മറികടന്ന് അഖിലും ആൽഫിയയും ഇനി ഒരുമിച്ച് ജീവിതത്തിലേക്ക്.

കോവളത്ത് നിന്ന് കല്യാണത്തിന് മുമ്പ് പെൺകുട്ടിയെ ബലം പ്രയോഗിച്ചു പോലീസ് കൊണ്ട് പോയ അഖിലിന്റെയും ആൽഫിയയുടേയും വിവാഹം നാളെ വൈകിട്ട് നടക്കും. ഈ വിവരം ആൽഫിയും അഖിലും തന്നെയാണ് അറിയിച്ചത്.വെള്ളിയാഴ്ച അൽഫിയ അഖിലിനൊപ്പം ജീവിക്കാൻ തീരുമാനിച്ച് കോവളത്ത് എത്തി. തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് അൽഫിയയുടെ വീട്ടുകാരും അഖിലിന്‍റെ വീട്ടുകാരും കോവളം പൊലീസ് സ്റ്റേഷൻ എസ് ഐയുടെയും വാർഡ് മെമ്പറുടെയും മധ്യസ്ഥതയിൽ ചർച്ച നടത്തുകയും തുടർന്ന് അൽഫിയയുടെ ഇഷ്ടപ്രകാരം അഖിലിനോപ്പം പോകാൻ അനുവദിക്കുകയും ആയിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കോവളം കെ എസ് റോഡിലെ മലവിള പനമൂട്ടിൽ ശ്രീ മാടൻ തമ്പൂരാൻ ക്ഷേത്രത്തിൽ

ക്ഷേത്രത്തിൽ വെച്ച് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചു.എന്നാൽ ആ സമയത്ത് കായംകുളം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഉദ്യോഗസ്ഥർ വന്ന് അൽഫിയെ ബലം പ്രയോഗിച്ച് കൂട്ടികൊണ്ട് പോകുകയായിരുന്നു.കോവളം സ്റ്റേഷനിലേക്കാണ് ആദ്യം പെൺകുട്ടിയെ കൊണ്ട് പോയത്. പെൺകുട്ടിയുടെ ബന്ധുക്കളും പൊലീസിനൊപ്പമുണ്ടായിരുന്നെങ്കിലും കൂടെ പോകാൻ ആൽഫിയ തയ്യാറായില്ല.കായംകുളത്തെ ഒന്നാം ക്ലാസ് മജിസ്ട്രറ്റിന്‍റെ വീട്ടിലെത്തിച്ചപ്പോൾ ആൽഫിയ അഖിലിനൊപ്പം പോകണമെന്ന് വ്യക്തമാക്കി. ഈ സമയത്ത് അഖിലും ഇവിടെയെത്തിയിരുന്നു. അഖിലിനൊപ്പം പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതോടെ മജിസ്ട്രേറ്റ് പരാതി തീർപ്പാക്കി.

Scroll to Top