കുഞ്ഞഥിതിയെ വരവേൽക്കാൻ ഒരുങ്ങി ആലിയയും രൺബീറും ; ഫോട്ടോ പങ്കുവെച്ച് താരം !!

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്.കഴിഞ്ഞ ഏപ്രിൽ 14 നായിരുന്നു ആലിയ–രൺബീർ വിവാഹം. മുംബൈ ചെമ്പൂരിലെ ആര്‍.കെ ഹൌസിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹ ചിത്രങ്ങള്‍ ആലിയ ഭട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.പഞ്ചാബി രീതിയിലുള്ള വിവാഹ ചടങ്ങുകളാണ് നടന്നത്.

വിവാഹച്ചടങ്ങില്‍സിനിമ,രാഷ്ട്രീയ,വ്യവസായ രംഗത്തുള്ള പ്രമുഖര്‍ പങ്കെടുത്തു. രണ്‍ബീറിന്റെ മാതാവ് നീതു കപൂര്‍, സഹോദരി റിദ്ധിമ കപൂര്‍, ബന്ധുക്കളായ കരീന കപൂര്‍, കരീഷ്മ കപൂര്‍ തുടങ്ങിയവരും. ആലിയ ഭട്ടിന്റെ പിതാവ് മഹേഷ് ഭട്ട്, മാതാവ് സോണി രസ്ദാന്‍, സഹോദരി ഷഹീന്‍ ഭട്ട് തുടങ്ങിയവരും വിവാഹത്തിന് എത്തിയിരുന്നു.ഇപ്പോഴിതാ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും.

ആശുപത്രിയിൽ രൺബീറിനൊപ്പമുള്ള ചിത്രവും പങ്കുവച്ചു. ‘ഞങ്ങളുടെ കുഞ്ഞ്…’ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്.ഗർഭിണിയാണെന്ന വിവരം ആലിയയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ആലിയയും രൺബീറും ഒന്നിച്ചെത്തുന്ന ‘ബ്രഹ്മാസ്ത്ര’ എന്ന ബിഗ് ബജറ്റ് ചിത്രം റിലീസിനൊരുങ്ങുകയാണ്.

Scroll to Top