ശ്ശൊ! എനിക്ക് വയ്യ!!! ഇതില്‍പരം എന്ത് സന്തോഷം; പുതിയ സന്തോഷ വാർത്ത ആരാധകരുമായി പങ്ക് വെച്ച് അഭയ ഹിരണ്‍മയി

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഗായിക അഭയ ഹിരൺമയി. 2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനുവേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്മയി ശ്രദ്ധിക്കപ്പെടുന്നത്.പലപ്പോഴും അഭയയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളമായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ് ജീവിക്കുന്നത്. വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നതിന്റെ പേരില്‍ ഏറെ വി മര്‍ശനങ്ങള്‍ ഇരുവരും പലപ്പോഴും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പല പൊതുപരിപാടികളിലും അഭയയും ഗോപിയും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്.ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലായ്‌പ്പോഴും വൈറലാണ്. ഗോപിയുടെ സംഗീതത്തിൽ പിറന്ന ചില പാട്ടുകൾ പാടിയിട്ടുളള ഒരാളുകൂടിയാണ് അഭയ. കഴിഞ്ഞ ദിവസം ആയിരുന്നു ഗായിക അഭയ ഹിരണ്‍മയി തന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.

സുഹൃത്തുക്കൾക്കൊപ്പമുള്ള ആഘോഷത്തിന്റെ മനോഹര ദൃശ്യങ്ങളാണ് അഭയ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. താന്‍ വളരെ സമാധാനപൂര്‍ണമായ ജീവിതം നയിക്കുകയാണെന്നും ലോകം തനിക്കു നല്‍കുന്ന സ്‌നേഹത്തിനു മുന്നില്‍ വിനയാന്വിതയായി നില്‍ക്കുകയാണെന്നും വീഡിയോയ്ക്ക് ഒപ്പം അഭയ കുറിച്ചു.‘എന്തൊരു സംഭവബഹുലമായ വര്‍ഷം! ഇത് എനിക്ക് ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ സ്വസ്ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നത്. എന്നെ മറ്റൊരു തലത്തിലേയ്‌ക്കെത്തിക്കുന്ന പ്രകൃതിയുടെ പുതിയ പാത ഞാന്‍ ഒരുപാട് ആസ്വദിക്കുന്നു.ഈ പ്രക്രിയയെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. ലോകത്തില്‍ നിന്ന് എനിക്ക് ഇത്ര വലിയ സ്‌നേഹം ലഭിക്കുന്നുവെന്നതു വിശ്വസിക്കാനേ കഴിയുന്നില്ല. ഈ സ്‌നേഹത്തിനു മുന്നില്‍ ഞാന്‍ വിനയാന്വിതയായി നില്‍ക്കുകയാണ്. ഞാന്‍ ഒരു മികച്ച സംഗീതജ്ഞയും അതിലുപരി മികച്ച ഒരു വ്യക്തിയുമായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പു തരുന്നു’, അഭയ ഹിരണ്‍മയി കുറിച്ചു.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ വലിയ തോതിലുള്ള വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.അഭയ ഹിരണ്‍മയിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ഗോപി സുന്ദര്‍ അമൃത സുരേഷുമായുള്ള പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. അതിനു ചുവടെ ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്ന് ഒപ്പം കുറിയ്ക്കുകയും ചെയ്തിരുന്നു.അഭയയുടെയും ഗോപിയുടെയും ജീവിതത്തില്‍ എന്ത് സംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും.

ഇപ്പോഴിതാ അഭയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് വൈറലാകുന്നത്.പുതിയൊരു സന്തോഷ വാര്‍ത്ത പങ്കുവെക്കുകയാണ് അഭയ ഹിരണ്‍മയി.തന്റെ ഇന്‍സ്റ്റഗ്രാം പേജിന് ഒരു ലക്ഷം ഫോളോവേഴ്‌സിനെ ലഭിച്ചെന്ന സന്തോഷ വാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ശ്ശൊ! എനിക്ക് വയ്യ, ഒരു ലക്ഷം ഫോളോവേഴ്‌സ്, ഈ സ്‌നേഹത്തിന് എന്നും നന്ദിയും കടപ്പാടും ഉണ്ടായിരിക്കുമെന്ന് പറയുകയാണ് അഭയ ഹിരണ്‍മയി. പൊതുവേദിയില്‍ പാട്ടു പാടുന്ന ഒരു ചിത്രം കൂടി പോസ്റ്റ് ചെയ്താണ് അഭയ തന്റെ പുതിയ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

Scroll to Top