ഫൊട്ടോഗ്രാഫിയില്‍ പരീക്ഷണങ്ങളുമായി ദുൽഖർ സൽമാൻ ; വാപ്പയുടെ വഴിയേ മകനുമെന്ന് ആരാധകർ !!

കേരളക്കരയുടെ യൂത്ത് ഐക്കൺ ആണ് പ്രേക്ഷകരുടെ സ്വന്തം കുഞ്ഞിക്ക എന്ന് വിളിക്കുന്ന ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ആയിട്ടും യാതൊരു താരജാഡകളുമില്ലാത്ത മലയാള സിനിമയിലെ യുവതാരനിരയിൽ ഏറെ ജനപ്രീതി നേടിയ താരം ആണ് ദുൽഖർ. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ “സെക്കൻഡ് ഷോ ” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന ദുൽഖർ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ തന്റെ സ്ഥാനം നേടിയെടുക്കുകയായിരുന്നു.

“ഉസ്താദ് ഹോട്ടൽ”,”എ ബി സി ഡി “,”ചാർളി”,”സോളോ” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുഞ്ഞിക്ക ആയി മാറുകയായിരുന്നു ദുൽഖർ.ഇപ്പോഴിതാ തന്റെ ലൈക ക്യാമറയിൽ പകർത്തിയ ചിത്രങ്ങളാണ് ദുൽഖർ പോസ്റ്റ് ചെയ്തിരിക്കുന്നത്.മമ്മൂട്ടിയുടെ വഴിയെ ഫൊട്ടോഗ്രാഫിയില്‍ പരീക്ഷണങ്ങളുമായി ദുൽഖറം എത്തിയത്. പുതിയ പ്രണയം, അഭിനിവേശം, ഇനിയും പ്രതീക്ഷിക്കാം തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കിളികളും പൂക്കളും ഭാര്യ അമാലിന്റെ കാൻഡിഡ് ചിത്രങ്ങളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.നിരവധി പേരാണ് ചിത്രത്തിന് ലൈകും കമന്റുമായി എത്തിയിരിക്കുന്നത്. ‘ഹേയ് സിനാമിക’യാണ് ഒടുവിൽ തിയേറ്ററിൽ എത്തിയ ദുൽഖർ ചിത്രം.

Scroll to Top