സന്തോഷത്തിനും സമാധാനത്തിനും വേണ്ടി സ്വയം ആഹ്ലാദിക്കുന്നു’: വെള്ള ഗൗണിൽ ഹോട്ട് ലുക്കിൽ അഭയ ഹിരണ്മയി !!

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഗായിക അഭയ ഹിരൺമയി. 2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനുവേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്മയി ശ്രദ്ധിക്കപ്പെടുന്നത്.പലപ്പോഴും അഭയയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളമായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ് ജീവിച്ചിരുന്നത്.2014-ലാണ് അഭയ ഗായികയായി അരങ്ങേറിയത്.അമൃതയും ഗോപി സുന്ദറും ഒന്നായപ്പോള്‍ അഭയയെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു.ഇപ്പോഴിതാ അഭയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതിയ ചിത്രവും കുറിപ്പും വൈറൽ ആകുന്നു.

തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഗ്രൗണ്ടിൽ വച്ച് നടന്ന ആഗ്നേയ 22 പ്രോഗ്രാമിൽ അഭയ പെർഫോം ചെയ്തിരുന്നു. ബോളിവുഡ് ഗായകനായ ഫർഹാൻ അക്തറിന് ഒപ്പമായിരുന്നു അഭയയുടെ പ്രകടനവും.സംഗീതനിശയിൽ നിന്നുള്ള മനോഹര ചിത്രമാണ് ഗായിക പോസ്റ്റ് ചെയ്തത്.നന്ദി, നിങ്ങൾ എന്റെ ഇന്നലെ അവിസ്മരണീയമാക്കി. ഈ ഓർമ്മകളെ ഞാൻ എന്നും കാത്തു സൂക്ഷിക്കും’ എന്ന് സ്റ്റേജ് ചിത്രം പങ്കിട്ട് അഭയ കുറിച്ചു. ‌‌ ജീവിതത്തില്‍ കൂടുതൽ സന്തോഷവും സമാധാനവും ലഭിക്കാൻ വേണ്ടി സ്വയം ആഹ്ലാദിക്കുകയാണെന്നും അഭയ കൂട്ടിച്ചേർത്തു.

ഗായിക സയനോര ഉൾപ്പെടെ നിരവധി പേരാണ് അഭയ ഹിരൺമയിയുടെ ചിത്രത്തിനു പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. തൂവെള്ള നിറത്തിലെ ഗൗണിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് അഭയ കാണികൾക്ക് മുന്നിൽ പെർഫോം ചെയ്തത്. ഗായികയുടെ പാട്ട് പോലെ തന്നെ വസ്ത്രധാരണ രീതിക്കും ആരാധകർ ഏറെയാണ്.

Scroll to Top