14 വർഷത്തെ അനുഭവങ്ങളുമായി അഭിമാനത്തോടെ, ഈ തേനീച്ച ഒരു ചിത്രശലഭമായി മാറി; കുറിപ്പുമായി ​ അഭയ ഹിരൺമയി

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഗായിക അഭയ ഹിരൺമയി. 2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനുവേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്മയി ശ്രദ്ധിക്കപ്പെടുന്നത്.പലപ്പോഴും അഭയയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളമായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ് ജീവിക്കുന്നത്.വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നതിന്റെ പേരില്‍ ഏറെ വി മര്‍ശനങ്ങള്‍ ഇരുവരും പലപ്പോഴും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.2014-ലാണ് അഭയ ഗായികയായി അരങ്ങേറിയത്.അമൃതയും ഗോപി സുന്ദറും ഒന്നായപ്പോള്‍ അഭയയ്ക്ക് നേരെ വിമർശനങ്ങളും കളിയാക്കലുകളും എത്തിയിരുന്നു. എന്നാൽ താരം അതൊന്നും തന്നെ വകവെച്ചിരുന്നില്ല.പലപ്പോഴും അതിനൊക്കെ തന്നെ മറുപടി നൽകിയിട്ടുമുണ്ട്.

ഇടയ്ക്ക് ഫോട്ടോഷൂട്ടുകളുമായി എത്താറുണ്ട്. അതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.ഇപ്പോഴിത തന്റെ പതിനാല് വർഷത്തെ ചില അനുഭവങ്ങളെ കുറിച്ച് വിവരിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് അഭയ ഹിരൺ‌മയി. തനിക്കൊപ്പം താങ്ങായും തണലായും നിന്ന ചിലരെ കുറിച്ചാണ് വൈകാരികമായ കുറിപ്പിലൂടെ അഭയ പറയുന്നത്.’ഈ ചിത്രം പോലെ ഫിൽട്ടർ ചെയ്യപ്പെടാത്ത നിറഞ്ഞ സ്നേഹം… എന്റെ പ്രിയപ്പെട്ടവരിൽ പലരോടും അവരുടെ പേരുകൾ ഉപയോഗിച്ച് എനിക്ക് നന്ദി പറയണം… പക്ഷെ അത് ഇപ്പോൾ വേണ്ട. മുൻ വിധിയില്ലാതെ ചോദ്യത്തിന്റെ ഛായയില്ലാതെ എന്നെ ഹൃദയത്തോട് ചേർത്ത് നിർത്തിയ ആ മനുഷ്യർ…

എന്റെ നെറ്റിയിൽ ചുംബിച്ച് ഇനി വിഷമിക്കേണ്ട നിനക്കായി ഞങ്ങളിവിടെയുണ്ട് എന്ന് പറഞ്ഞവരോട്.”എന്തിനും ഏതിനും എന്നോടൊപ്പം ചിരിക്കുന്ന എന്റെ കുടുംബത്തിന്…. ഇതാണ് നിങ്ങൾക്കുള്ള ആ ചിത്രം. മുറിവുകൾ ഉണങ്ങുന്നു… കഠിനമായി അദ്ധ്വാനിക്കുന്നു. ദിവസം തോറും തിളങ്ങുന്നു. പുതിയ പുതിയ ചുവടുകൾവെക്കുന്നു. 14 വർഷത്തെ അനുഭവങ്ങളുമായി അഭിമാനത്തോടെ…. ഈ തേനീച്ച ഒരു ചിത്രശലഭമായി മാറി’ എന്നാണ് അഭയ ഹിരൺമയി ചിത്രങ്ങൾപങ്കുവെച്ച് കുറിച്ചത്.

Scroll to Top