കഴിഞ്ഞ വർഷം ഇതിനു മുകളിൽ നിൽക്കുന്ന ഒരു സ്വഭാവ നടിയെയും കണ്ടിട്ടില്ല, അർഹതപ്പെട്ടത് കൊടുക്കാതിരുന്നത് കഷ്ടം :അഭിരാം സുരേഷ്.

അമ്പത്തിരണ്ടാമത് സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ച വേളയിൽ ഫലപ്രഖ്യാപനത്തോട് പലർക്കും തൃപ്തി ഇല്ലാതെ ഉണ്ട്. ഹോമിലെ അഭിനയത്തിന് മഞ്ജു പിള്ളയ്ക്കും ഇന്ദ്രൻസിനും അവാർഡ് ലഭിക്കാത്തത് ആണ് പലരും ചൂണ്ടി കാട്ടിയത്.ഹോം’ എന്ന ചിത്രത്തിൽ മഞ്ജു പിള്ള അവതരിപ്പിച്ച കുട്ടിയമ്മ എന്ന കഥാപാത്രം പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. എന്നാൽ ഈ പ്രകടനം ജൂറി പരിഗണിച്ചില്ല.ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് യുവ സംവിധായാകൻ അഭിരാം സുരേഷ് ഉണ്ണിത്താന്റെ ഫേസ്ബുക് പോസ്റ്റാണ്.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,കഴിഞ്ഞ വർഷം ഇതിനു മുകളിൽ നിൽക്കുന്ന ഒരു സ്വഭാവ നടിയെയും കണ്ടിട്ടില്ല .. ആലങ്കാരികമായി ജനങ്ങളുടെ കയ്യടിയാണ് ഏറ്റവും വലിയ അവാർഡ് എന്നൊക്കെ പറയാമെങ്കിലും അർഹതപ്പെട്ടത്‌ കൊടുക്കാതിരിക്കുന്നത് കഷ്ടം തന്നെയാണ്.നിരവധി പേരാണ് ഇദ്ദേഹത്തിന്റെ പിന്തുണയുമായി എത്തിയത്.ഇതേപ്പറ്റി മഞ്ജു പിള്ള പറഞ്ഞത് ഇങ്ങനെ,സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത ആളാണ് ഞാൻ. പലരും ഫോണിൽ വാർത്തകൾ അയച്ചുതന്നിരുന്നു. അവാർഡ് കിട്ടാൻ യോഗമില്ലെന്നു തോന്നുന്നു.

ഹോം സിനിമയെ സംബന്ധിച്ച് എന്തു വിവാദമാണ് ഇപ്പോൾ നടക്കുന്നതെന്ന് എനിക്ക് ഇപ്പോഴും കൃത്യമായി അറിയില്ല. പക്ഷേ എന്തെങ്കിലും കാരണം കൊണ്ട് ഒരു ചിത്രവും മാറ്റിനിർത്തപ്പെടരുത്.ഒരു കുഞ്ഞിനെപ്പോലെ താലോലിച്ച് ഏഴു വർഷം കൊണ്ടാണ് ഹോം എന്ന സിനിമ സംവിധായകൻ റോജിൻ തോമസ് രൂപപ്പെടുത്തിയെടുത്തത്. മാത്രമല്ല ഈ ചിത്രത്തിനു പുറകില്‍ ഒരുപാട് പേരുടെ അധ്വാനം ഉണ്ട്. ലോക്ഡൗൺ സമയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ട്.

എന്തെങ്കിലും ഒരു കാരണം കൊണ്ട് ബാക്കിയുള്ളവരുടെ കഠിനാധ്വാനം കണ്ടില്ലെന്ന് നടിക്കരുത്. ഒരു പ്രശ്നത്തിന്റെ പേരിൽ സിനിമയെ മാറ്റിനിർത്താൻ പറ്റില്ലല്ലോ. അങ്ങനെയെങ്കിൽ ഒരു സിനിമയും ചെയ്യാൻ പറ്റില്ല.വ്യക്തിപരമായി അവാർഡൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.യോഗമില്ലാത്തതിനാലാവാം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു തന്നെ പരിഗണിക്കാതെ പോയത്.എന്നാൽ ഇന്ദ്രൻസേട്ടനെയും നല്ലൊരു സിനിമയെയും ഇവർ കാണാതെപോയി എന്നതാണ് എന്റെ സങ്കടം.

FACEBOOK POST

Scroll to Top