വൈറലായി ‘തല’യുടെ പുതിയ കുടുംബചിത്രം: അനൗഷ്കയെ കുറിച്ച് തിരക്കി ആരാധകർ !!

തെന്നിന്ത്യയുടെ പ്രിയ താര ദമ്പതികളാണ് അജിത്തും ശാലിനിയും.ഫാസിൽ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ശാലിനിയുടെ തുടക്കം. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമ്പതിലധികം ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ട ശാലിനി അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായി വീണ്ടുമെത്തുന്നത്. തമിഴിലും മലയാളത്തിലുമായി ഹിറ്റ് നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ അജിത്തുമായുള്ള താരത്തിന്റെ പ്രണയവിവാഹം .

സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ് പതിവ്.അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വലിമൈ’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇവരുടെ മക്കളായ അനൗഷ്കയും ആദ്വിക്കും ആരാധകർക്ക് പ്രിയങ്കരരാണ്. ഇപ്പോഴിതാ, അജിത്തിന്റെയും ശാലിനിയുടെയും മകളുടെയും ഒരു പുതിയ ചിത്രം വൈറലാകുന്നു.

നിർമാതാവായ ദയാനിധിയും ഭാര്യ അനുഷയും ഇവർക്കൊപ്പം ചിത്രത്തിലുണ്ട്. ദയാനിധിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.ചിത്രത്തിൽ അനൗഷ്കയാണ് താരം. അനൗഷ്ക ഇത്ര വലിയ കുട്ടിയായോ എന്നാണ് കൂടുതൽ ആരാധകർ ചിത്രത്തിനു താഴെ കമന്റിടുന്നത്.

Scroll to Top