എന്റെ കപ്പയും മീൻകറിയും റെസിപ്പി; മണ്ണിൽ നിന്ന് നേരിട്ട് പറിച്ചെടുത്ത കപ്പയുടെ വീഡിയോയുമായി അഭിരാമി !!

അഭിരാമി സമൂഹ മാധ്യമങ്ങളിലൊക്കെ വളരെ അധികം സജീവയായിട്ടുള്ള ഒരാളാണ്. അമൃതയെ പോലെ തന്നെ അഭിരാമിയും പാട്ടുകാരി തന്നെയാണ്. ചേച്ചിയും അനിയത്തിയും ചേർന്ന് ഒരുമിച്ച് തുടങ്ങിയ അമൃതം ഗമായ എന്ന പേരിൽ ഒരു മ്യൂസിക് ബാൻഡ് 2014-ൽ തുടങ്ങിയിരുന്നു. ഇത് കൂടാതെ ആമിൻഡോ എന്ന പേരിൽ മറ്റൊരു ഓൺലൈൻ എത്നിക് ബ്രാൻഡും അഭിരാമി നടത്തുന്നുണ്ട്. കപ്പ ടിവിയിലെ ഡിയർ കപ്പ എന്ന മ്യൂസിക് ഷോയുടെ അവതാരക ആയിരുന്നു അഭിരാമി. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്.

സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. സംഗീതസംവിധായകന്‍ ഗോപിസുന്ദറുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വി മര്‍ശനങ്ങള്‍ നേരിടുകയാണ് അമൃത ഇപ്പോള്‍.മൂന്ന് മാസത്തെ പ്രണയം കൊണ്ടാണ് ഇവർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്.ഇപ്പോഴിതാ കുക്കിങ് വിഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് അഭിരാമി.

കപ്പയും മീൻകറിയും റെസിപ്പിയാണ് അഭിരാമി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.‘എന്റെ കപ്പയും മീൻകറിയും റെസിപ്പി !! മണ്ണിൽ നിന്ന് നേരിട്ട് പറിച്ചെടുത്ത കപ്പയും മാർക്കറ്റിൽ പോയി വാങ്ങിയ മീനും കൂട്ടി ഒരു പിടി പിടിച്ചാലോ? ഞാൻ കുറെ കൂടി ചെറുതായിരുന്നപ്പോ ( പ്രായം കൊണ്ട് ഹഹ ) എടുത്ത ഒരു കുക്കിംഗ് വീഡിയോ !!’ എന്ന കുറിപ്പോടെയാണ് അഭിരാമി വി‍ഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.വിഡിയോയിൽ അമൃതയെയും കാണാം.നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top