മരിച്ചുപോയ ആളോട് കുറച്ചുകൂടി ബഹുമാനം കാണിക്കൂ ; മോശം കമന്റിന് മറുപടിയുമായി അഭിരാമി സുരേഷ്

അഭിരാമി സമൂഹ മാധ്യമങ്ങളിലൊക്കെ വളരെ അധികം സജീവയായിട്ടുള്ള ഒരാളാണ്. അമൃതയെ പോലെ തന്നെ അഭിരാമിയും പാട്ടുകാരി തന്നെയാണ്. ചേച്ചിയും അനിയത്തിയും ചേർന്ന് ഒരുമിച്ച് തുടങ്ങിയ അമൃതം ഗമായ എന്ന പേരിൽ ഒരു മ്യൂസിക് ബാൻഡ് 2014-ൽ തുടങ്ങിയിരുന്നു. ഇത് കൂടാതെ ആമിൻഡോ എന്ന പേരിൽ മറ്റൊരു ഓൺലൈൻ എത്നിക് ബ്രാൻഡും അഭിരാമി നടത്തുന്നുണ്ട്. കപ്പ ടിവിയിലെ ഡിയർ കപ്പ എന്ന മ്യൂസിക് ഷോയുടെ അവതാരക ആയിരുന്നു അഭിരാമി. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി പിന്നണി ഗാനരംഗത്തേക്ക് ഉയർന്ന അമൃത ഒരു വ്‌ളോഗർ കൂടിയാണ്.സ്റ്റാർ സിംഗറിൽ സ്പെഷ്യൽ ഗസ്റ്റായി എത്തിയ ബാല തന്റെ ജീവിതത്തിലേക്ക് വന്നതും, നാടറിയുന്ന ഗായികയായി അമൃത വളർന്നതും ഇതേ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു.

സംഗീതസംവിധായകന്‍ ഗോപിസുന്ദറുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വി മര്‍ശനങ്ങള്‍ നേരിടുകയാണ് അമൃത ഇപ്പോള്‍.മൂന്ന് മാസത്തെ പ്രണയം കൊണ്ടാണ് ഇവർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്.അഭിരാമിയുടെയും അമൃതയുടെയും അച്ഛൻ അടുത്തിടെയാണ് മരിച്ചത് .ഓടക്കുഴല്‍ വാദകനായ പി ആര്‍ സുരേഷ് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്തരിച്ചത്. ഇപ്പോഴിതാ അച്ഛന്റെ അവസാന പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ അഭിരാമി പങ്കുവെച്ചിരുന്നു. നിരവധി പേരാണ് അഭിരാമി പങ്കുവെച്ച വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.

വീഡിയോയ്ക്ക് വന്ന കമന്റും അതിന് അഭിരാമി നൽകിയ മറുപടിയുമായാണ് ഇപ്പോൾ വൈറലാകുന്നത്.അച്ഛ ഞങ്ങളോടൊപ്പം ഉള്ള അവസാന പിറന്നാൾ. പതിവില്ലാതെ അച്ഛൻ എന്നോട് കുറച്ചു നോൺ വെജിറ്റേറിയൻ വിഭവങ്ങളൊക്കെ പാചകം ചെയ്യാൻ പറഞ്ഞു.. ഒരുപാട് സന്തോഷത്തിലായിരുന്നു അച്ഛൻ.. ഇന്നും കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല …എന്നായിരുന്നു വീഡിയോയ്ക്ക് അഭിരാമി നൽകിയ ക്യാപ്ഷൻ.ഇതിന് ഒരാള്‍ മോശം കമന്റെഴുതി.

നോണ്‍ വെജ് കഴിച്ചതുകൊണ്ടാണ് നേരത്തേ പോയത് എന്നായിരുന്നു കമന്റ്. എനിക്ക് ഇതിന് അതുപോലത്തെ മറുപടി തന്നെ എഴുതണമെന്നുണ്ട് എന്നും അത് ചെയ്യുന്നില്ലെന്നും മരിച്ചുപോയ ആളോട് കുറച്ചുകൂടി ബഹുമാനം കാണിക്കൂവെന്നും അഭിരാമി മറുപടി നൽകി.അച്ഛന്‍ മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അഭിരാമി കൊച്ചിയില്‍ സ്വന്തമായി ആര്‍ട് കഫേ തുടങ്ങിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നത്തിന് അച്ഛന്റെ പിന്തുണയും അനുഗ്രഹവും ലഭിച്ചതിന്റെ സന്തോഷം അഭിരാമി പോസ്റ്റില്‍ കുറിച്ചിരുന്നു.

Scroll to Top