ജീവിതത്തിലെ കടുത്ത പ്രതിസന്ധി, സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള : കജോൾ

1992ല്‍ പ്രദര്‍ശനത്തിനെത്തിയ ബേഖുദി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കു കടന്നവന്ന താരമാണ് കജോൾ.1993ല്‍ അഭിനയിച്ച ബാസിഗര്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രശസ്തയായി. ചിത്രത്തില്‍ ഷാരൂഖ് ഖാനായിരുന്നു നായകന്‍. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചു.1997ല്‍ അഭിനയിച്ച ഗുപ്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലന്‍ കഥാപാത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചു. ചിത്രം ആ വര്‍ഷത്തെ വന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു.

2001ല്‍ പ്രദര്‍ശനത്തിനെത്തിയ കഭി ഖുശി കഭി ഘം എന്ന ചിത്രത്തിനുശേഷം കാജോള്‍ അഭിനയരംഗത്തുനിന്നും വിട്ടുനിന്നു. പിന്നീട് 2006ല്‍ ഫന എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്കു തിരിച്ചുവന്നു.ഈ ചിത്രവും വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. 1999ല്‍ ബോളിവുഡ് നടനായ അജയ് ദേവ്ഗണിനെ വിവാഹം ചെയ്തു.ബോളിവുഡിലെ മാതൃകാ ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും.

നാലുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരാകാൻ തീരുമാനിക്കുന്നത്.വയസ് 47 ആയെങ്കിലും കണ്ടാൽ പറയൂല, അതിന്റെ രഹസ്യം പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.ഇന്‍സ്റ്റഗ്രാമില്‍ 14 മില്ല്യണ്‍ ഫോളോവേഴ്സും ഫെയ്സ്ബുക്കില്‍ 28 മില്ല്യണ്‍ ഫോളോവേഴ്സുമാണ് താരത്തിനുള്ളത്. രേവതി സംവിധാനം ചെയ്ത ‘സലാം വെങ്കി’യിലാണ് നിലവില്‍ അവസാനമായി കജോൾ സ്ക്രീനിലെത്തിയത്. അതേസമയം കജോൾ പ്രധാനവേഷത്തിലെത്തുന്ന ലസ്റ്റ് സ്റ്റോറി രണ്ടാം ഭാഗം ജൂൺ 29ന് റിലീസ് ചെയ്യും.

കജോൾ നായികയാകുന്ന ദ് ഗുഡ് വൈഫ് സീരിസ് ഹോട്ട്സ്റ്റാറിലും റിലീസിനൊരുങ്ങുകയാണ്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ.ജീവിതത്തിലെ പ്രതിസന്ധി കാലം ആണെന്നും സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള എടുക്കുന്നു എന്നും കുറിക്കുന്നു.എന്താണ് കാരണം, എന്ത്‌ പറ്റി എന്നാണ് ആരാധകരുടെ കമ്മെന്റുകൾ. എല്ലാം ഉടനെ തന്നെ ശെരിയാകും എന്നാണ് മറ്റ് കമെന്റുകൾ

Scroll to Top