ഞാനും ഭർത്താവും മകളെ ദത്ത് എടുത്തിട്ട് ഒരു വർഷം ആകുന്നു, മാതൃദിനത്തിൽ കുടുംബചിത്രം പങ്കുവെച്ച് അഭിരാമി.

ഒരു ടെലിവിഷൻ അവതാരകയായി ഏഷ്യാനെറ്റ് ചാനലിലെ ടോപ് ടെൻ എന്ന പരിപാടിയിലൂടെയാണ് വെള്ളിത്തിരയിലേക്ക് അഭിരാമി കടന്നു വന്നത്. 1999 ൽ ഇറങ്ങിയ മലയാളചലച്ചിത്രമായ പത്രം എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു. പിന്നീട് മില്ലേനിയം സ്റ്റാർസ് ഞങ്ങൾ സന്തുഷ്ടരാണ് , ശ്രദ്ധ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.മലയാളത്തെ കൂടാതെ തമിഴ് കന്നട തെലുങ്ക് ഭാഷകളിലും അഭിനയിച്ചു.മലയാളചലച്ചിത്രത്തിലെ പ്രമുഖ നടന്മാരായ മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം അഭിരാമി അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിനു ശേഷം തമിഴിലും അഭിരാമി അഭിനയിച്ചു. പ്രഭു, ശരത് കുമാർ, അർജ്ജുൻ, എന്നീ പ്രമുഖ നടന്മാരുടെ കൂടെയും തമിഴിൽ അഭിരാമി അഭിനയിച്ചിട്ടുണ്ട്. ആദ്യത്തെ തമിഴ് ചിത്രം വാ‍നവിൽ ആയിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അഭിരാമി. സിനിമയിൽ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങൾ ആരാധകാരുമായി പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.

പോസ്റ്റിൽ മാതൃദിനത്തിൽ കുടുംബത്തിലെ ഒരു പ്രേത്യേക സന്തോഷത്തെ കുറിച്ചാണ് എഴുതുന്നത്. മകളെ ദത്ത് എടുത്തിട്ട് ഒരു വർഷം ആകുന്ന വിവരം ആണ് അറിയിക്കുന്നത്.കുടുംബചിത്രം പങ്കുവെച്ചിട്ടുണ്ട്. അതിൽ മകളുടെ മുഖം വ്യക്തമല്ല.ചിത്രത്തിന് ഒപ്പം താരം കുറിച്ചത് ഇങ്ങനെ,പ്രിയ സുഹൃത്തുക്കളെ, എല്ലാ അമ്മമാർക്കും എന്റെ മാതൃദിന ആശംസകൾ. ഞാനും എന്റെ ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്.

കഴിഞ്ഞ വർഷമാണ് ഞങ്ങൾ ഞങ്ങളുടെ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു. ഇന്ന് ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ  ഭാഗ്യവതിയാണ്. ഞങ്ങൾ ഈ പുതിയ കടമയിലേക്ക് കടക്കുമ്പോൾ നിങ്ങളുടെയെല്ലാം അനുഗ്രഹാശിംസുകൾ ഞങ്ങൾക്കും കുടുംബത്തിനും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top