മോഹൻലാൽ എത്തിയില്ല, പകരം സുചിത്രചേച്ചി ആന്റണി ചേട്ടന്റെ അമ്മയെ കാണാൻ.

നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഇന്നലെ അന്തരിച്ചു.വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അമ്മ ഏലമ്മയുടെ അന്ത്യം.മ രണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ പള്ളിയിൽ വെച്ച് നടന്നു.ആദരാഞ്ജലികള്‍ അർപ്പിച്ച് മലയാള സിനിമയിലെ ഒരു പിടി താരങ്ങൾ എത്തി. മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹൻലാൽ, സുപ്രിയ മേനോൻ, ബാബുരാജ്, ഇടവേള ബാബു, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങി നിരവധിപ്പേർ ആന്റണിയുടെ വീട്ടിൽ നേരിട്ടെത്തി അനുശോചനം അറിയിച്ചു.

മോഹൻലാലിന് വരാൻ പറ്റാത്ത സാഹചര്യത്തിൽ സുചിത്ര ചേച്ചി എത്തിയിരുന്നു. ഇവർ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്.2000ലാണ് ആശിർവാദ് സിനിമാസ് എന്ന നിർമാണ കമ്പനി ആരംഭിക്കുന്നത്. നരസിംഹമായിരുന്നു ഈ ബാനറിൽ നിർമിച്ച ആദ്യ സിനിമ. എലോൺ ആണ് ആശീർവാദിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം.

Scroll to Top