ഹൃദയാഘാദത്തെ തുടർന്ന് കന്നഡ നടി സ്പന്ദന അന്തരിച്ചു.

കന്നഡ നടി സ്പന്ദന അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ഹൃദയാഘാതത്തെ തുടര്‍ന്നാണു അന്ത്യം. കുടുംബത്തിനൊപ്പം അവധിക്കാലം ചെലവിടാന്‍ ബാങ്കോക്കില്‍ എത്തിയതായിരുന്നു സ്പന്ദന.ഈ അവസരത്തിലാണ് താരത്തിന്റെ അപ്രതീക്ഷമായ അന്ത്യം.മൃതദേഹം നാളെ ബെംഗളൂരുവില്‍ എത്തിക്കും.

നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയാണ് സ്പന്ദന. ഈ മാസം 16 വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെയാണു കുടുംബത്തെ ദുഃഖത്തിലാഴ്ത്തി സ്പന്ദനയുടെ മരണം. ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ സ്പന്ദനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.2007-ലാണ് സ്പന്ദനയുടെയും വിജയ രാഘവേന്ദ്രയുടെയും വിവാഹം. പ്രശസ്‌ത റിയാലിറ്റി ഷോയായ ഡാൻസ് കർണാടക ഡാൻസിന്റെ ജഡ്‌ജാണ് വിജയരാഘവേന്ദ്ര.മകന്‍. ശൗര്യ.

തുളു കുടുംബത്തിൽ ജനിച്ച സ്‌പന്ദന 2016ൽ വി രവിചന്ദ്രന്റെ ‘അപൂർവ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്ത് എത്തുന്നത്. ഭർത്താവ് വിജയരാഘവേന്ദ്ര ‘ചിന്നാരി മുത്ത’ എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. കന്നട സൂപ്പർതാരം പുനീത് രാജ്‌കുമാറിന്റെ ബന്ധുവാണ് സ്‌പന്ദനയുടെ ഭർത്താവ് വിജയരാഘവേന്ദ്ര.

Scroll to Top