ഹൃദയാഘാതത്തെ തുടർന്ന് പ്രശസ്ത നടി ചിത്ര അന്തരിച്ചു.

പ്രശസ്ത ചലച്ചിത്ര നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ‘രാജപർവൈ’ ആണ് ആദ്യ സിനിമ.


അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ആട്ടക്കലാശം, ഏകലവ്യൻ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിത ആയിരുന്നു ചിത്ര.സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമിൽ നടക്കും.

Scroll to Top