അച്ഛനെ കയ്യിലേന്തി പൊന്നു പോലെ നോക്കിയ മകൾ ; ഒടുവിൽ വിസ്മയയുടെ കൈപിടിച്ച് ജോംസൺ

ഏഴു വർഷത്തിലേറെയായി തളർന്നു കിടക്കുന്ന വിനോദിനു കരുത്താണ് മകൾ വിസ്മയ. എന്നും രാവിലെ വീട്ടിൽനിന്നു 15 അടി ഉയരത്തിലുള്ള റോഡിലേക്ക് വിനോദിനെ വിസ്മയയാണു കയ്യിലെടുത്തു കൊണ്ടുപോകുന്നത്. ഇന്ന് പതിവു യാത്രയുണ്ടാകില്ല; ഇന്ന് വിസ്മയയുടെ വിവാഹമാണ്. മാരാരിക്കുളം വലിയപറമ്പ് ജോംസണാണു ജാതിമത ചിന്തകൾക്കതീതമായി വിസ്മയയുടെ കൈ പിടിക്കുന്നത്.

വിനോദിന്റെ ജീവിതം കീഴ്മേൽ മറിയുന്നത് 2007ലാണ്, വീടിനടുത്ത് മരം വെട്ടാൻ പോയതായിരുന്ന വിനോദ് എന്നാൽ അദ്ദേഹം മരത്തിൽ നിന്ന് വീഴ്ന്ന് പരിക്കേൽക്കുകയായിരുന്നു, എന്നാൽ നീണ്ട കാലത്തെ ചികിത്സ കൊണ്ടൊന്നും പ്രയോജനം ഉണ്ടായില്ല എന്ന് തന്നെ പറയാം, വീഴ്‌ചയിൽ നാഡികൾക്ക് ചതവ് പറ്റിയത് കാരണം അരയ്ക്ക് താഴെ തളർന്ന് പോവുകയായിരുന്നു,ആ സമയത്ത് താങ്ങായി നിൽക്കേണ്ട ഭാര്യ, ഭർത്താവ് തളർന്ന് കിടപ്പായതോടെ വിനോദിന്റെ ഭാര്യ രണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് പോവുകയാണ് ചെയ്‌തത്‌ എന്നാണ് വിനോദ് പറയുന്നത്

ഭാര്യ ഉപേക്ഷിച്ച് പോകുമ്പോൾ മൂത്ത മകൾക്ക് എട്ട് വയസും രണ്ടാമത്തെ മകൾക്ക് അഞ്ചു വയസുമായിരുന്നു പ്രായം, തുടർന്ന് മക്കളെ ആലപ്പുഴയിലുള്ള ഒരു ജീവകാരുണ്യ സ്ഥാപനത്തിൽ താമസിപ്പിച്ചാണ് പഠിപ്പിച്ചത്, ഈ സമയത്തും തൻറെ ചികിത്സയുമായി വർഷങ്ങളോളം ആശുപത്രിയിൽ ആയിരുന്നു വിനോദ്, സ്വന്തമായി വീടില്ലാതിരുന്ന വിനോദിനെ, നല്ലവരയായ കുറച്ച് നാട്ടുകാരുടെ സഹായത്തോടെ ആഞ്ഞിലിപ്പാലം തോടിനോടു ചേർന്ന പുറംപോക്കിൽ ഒരു ഷെഡ് കെട്ടി മൂന്ന് പേരും താമസമാക്കുകയിരുന്നു, ജോലി ഒന്നും ചെയാൻ കഴിയാത്തത് കൊണ്ട് തൻറെ വീൽ ചെയറിൽ ഇരുന്ന് കൊണ്ട് വിനോദ് ലോട്ടറി വിൽപ്പന നടത്തിയാണ് ജീവിച്ച് പോന്നിരുന്നത്.


ആ ചെറിയ ഷെഡിൽ നിന്ന് റോഡിലേക്ക് കേറണമെങ്കിൽ പതിനഞ്ചടിയോളം ഉയരം ഉണ്ട്, എന്നും രാവിലെ അച്ഛനെ മൂത്ത മകൾ വിസ്‌മയ ആണ് തൻറെ കൈയിൽ എടുത്ത് കൊണ്ട് പതിനഞ്ചടിയോളം ഉയരം കേറുന്നത്, ഈ സമയത്ത് ഇളയ മകൾ അച്ഛന്റെ വീൽ ചെയറുമായി റോഡിലേക്ക് കൊണ്ട് വരും, അതിന് ശേഷമാണ് വിനോദ് ലോട്ടറിയും ആയി തൻറെ വീൽ ചെയറിൽ ജങ്ഷനിൽ എത്തുന്നത്, കഴിഞ്ഞ ദിവസമാണ് വിസ്‌മയുടെ വിവാഹം നടന്നത്,മകളുടെ വിവാഹത്തിൽ കൂടുതൽ സന്തോഷിക്കുന്നതും ദുഃഖിക്കുന്നതും ആ അച്ഛൻ തന്നെയാണ്, നാളെ തന്നെ ആര് എടുത്ത് കൊണ്ട് ഈ ഉയരം കേറും എന്ന ആവലാതിയിൽ ആണ് ഈ അച്ഛൻ.

Scroll to Top