കേരളത്തനിമയിൽ മമ്മൂട്ടി ; പ്രായം പിന്നോട്ട് എന്ന സ്ഥിരം കമന്റുമായി ആരാധകർ !!

പ്രായം പിന്നോട്ട് എന്ന ഖ്യാതി കേട്ട് മടുത്ത ഒരു താരമാണ് മമ്മൂക്ക. അഭിമുഖത്തിൽ ആയാൽ തന്നെയും മമ്മൂട്ടി നേരിടുന്ന ഒരു ചോദ്യമാണ് സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് എന്നുള്ളത്. എന്നാൽ പലപ്പോഴും താരം തന്നെ അതിന് രസകരമായ കമ്മെന്റും നൽകാറുണ്ട്.മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയുലുമെല്ലാം അസാമാന്യ നടന പ്രതിഭ മികച്ചു നിന്നു. ദേശീയ പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങളും അദ്ദേഹത്തെ തേടി വന്നിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

ഇദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഫോട്ടോസും വിഡിയോസും എല്ലാം തന്നെ പോസ്റ്റ്‌ ചെയ്യാറുണ്ട്. അത്തരത്തില്‍ മമ്മൂട്ടിയുടെ പുതിയ ലുക്കാണ് വൈറലായിരിക്കുന്നത്.മുണ്ടും ഷർട്ടുമണിഞ്ഞ് കേരളത്തനിമയോടെ നിൽക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മിനിസ്റ്റര്‍ വൈറ്റിന്റെ പരസ്യചിത്രത്തില്‍ നിന്നുള്ള ചിത്രമാണിത്.ദിലീപ് സി.കെ ആണ് ചിത്രം പകർത്തിയത്.

ചുള്ളന്‍, വെറും 71 ലേക്ക്….. കണ്ണുവെക്കാതെന്റെ തമ്പുരാനെ, പ്രായം കൂടും തോറും ചെറുപ്പം കൂടുന്ന അപൂര്‍വ്വ പ്രതിഭാസം, കല്യാണ ചെക്കന്‍ എന്നിങ്ങനെ നിരവധിപേരാണ് ചിത്രത്തിന് താഴെ കമന്റുകള്‍ ചെയ്തിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത മയക്കം’, നിസാം ബഷീറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘റോഷാക്ക്’, ബി ഉണ്ണികൃഷ്‍ണന്റെ ‘ക്രിസ്റ്റഫർ’, രഞ്ജിത്– എം.ടി ചിത്രം എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ സിനിമകള്‍.

Scroll to Top