ഫുൾസ്ലീവ് ഇട്ട് പാടുകൾ മറച്ചു, അമ്മയ്ക്ക് ഞാൻ വാക്ക് കൊടുത്തു, സ്കിൻ അസുഖം പങ്കുവെച്ച് കേരളസ്റ്റോറി നായിക.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ആദാ ശർമ്മയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ തനിക്ക് വന്ന സ്കിൻ അസുഖത്തെ കുറിച്ചാണ് പറയുന്നത്.കേരള സ്റ്റോറിയിലെ നായികയായി എത്തിയ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വൈറൽ ആകാറുണ്ട്. തന്റെ സ്കിന്നിൽ വന്ന പാടുകളുടെ ചിത്രങ്ങളും താരം പങ്കുവെച്ചു. അതോടൊപ്പം കുറിച്ചത് ഇങ്ങനെ,എന്നെക്കുറിച്ച് അന്വേഷിച്ചവര്‍ക്ക് നന്ദി.

ഞാൻ പങ്കുവച്ച ചിത്രങ്ങൾ അല്‍പം ഭയപ്പെടുത്തുന്നതാണ്. ഇന്‍സ്റ്റഗ്രാമില്‍ നല്ല ഫോട്ടോകള്‍ മാത്രം പങ്കിട്ടാൽ പോരല്ലോ എന്ന് കരുതി. കുറച്ച് ദിവസങ്ങളായി എനിക്ക് അസുഖമാണ്. ശരീരത്തിൽ ചില ഭാഗത്ത് ചൊറിഞ്ഞു തടിച്ചിരുന്നു.ആദ്യം ശരീരത്തില്‍ ചില തടിപ്പുകള്‍ ഉണ്ടായിരുന്നു., ഫുള്‍സ്ലീവ് ഇട്ട് ഞാന്‍ അത് മറച്ചു. അധികം വൈകാതെ അത് മുഖത്തും തെളിഞ്ഞു തുടങ്ങി. ഞാനാകെ പരിഭ്രാന്തിയിലായി. അപ്പോള്‍ ഞാന്‍ മരുന്ന് കഴിച്ചു.

എന്നാല്‍ എനിക്ക് മരുന്നിനോട് അലര്‍ജിയുണ്ടെന്ന് മനസ്സിലായി. ഛര്‍ദ്ദില്‍ വന്നു. വീണ്ടും മരുന്ന് കഴിച്ച് ഇൻജെക്‌ഷനും എടുത്ത് ഫുൾ‍ സ്ലീവിലാണ് ‍‍ഞാൻ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്തത്.ഈ സംഭവത്തിനു ശേഷം, ആരോഗ്യം ശ്രദ്ധിക്കുമെന്ന് അമ്മയ്ക്കു ഞാൻ വാക്കു കൊടുത്തിട്ടുണ്ട്. അതിനായി കുറച്ചുകാലത്തേക്ക് ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍നിന്ന് അടക്കം വിട്ടു നില്‍ക്കുകയാണ്.

നാളെ മുതല്‍ ഞാന്‍ കുറച്ച് ദിവസത്തേക്ക് ചികിത്സയ്ക്ക് പോകുകയാണ്. റേഡിയോ ട്രെയിലുകള്‍, സൂം അഭിമുഖങ്ങള്‍, പ്രെമോ ഷൂട്ടുകള്‍ എന്നിവയ്ക്ക് പകരം ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എന്റെ അമ്മ എന്നോട് പറഞ്ഞു. ആയുര്‍വേദ ചികിത്സയ്ക്കാണ് പോകുന്നത്. ഞാന്‍ ഉടനെ തിരിച്ചുവരും. അതുവരെ പുതിയ സീരിസ് കമാന്‍ഡോയുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ അപ്‌ഡേറ്റ് ചെയ്തു കൊണ്ടേയിരിക്കും

Scroll to Top