പച്ചക്കറികൾ അരിഞ്ഞും പൂക്കൾ ഇറുത്തും ഓണത്തെ വരവേറ്റ് ശ്രിന്ദ.

1983 എന്ന നിവിൻ പോളി ചിത്രത്തിലൂടെ ആരാധകർ ഏറ്റെടുത്ത താരമാണ് ശ്രിന്ദ. നിവിൻ പോളിയുടെ നായികയായി എത്തിയ കഥാപാത്രം ശ്രിന്ദയ്ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തു. 2010 ൽ ഫോർ ഫ്രെണ്ട്സ് എന്ന സിനിമയിലൂടെ ആണ് ശ്രിന്ദ അഭിനയ രംഗത്തേക്ക് എത്തുന്നത്. 22 ഫീമയിൽ കോട്ടയം എന്ന സിനിമയിലെ ജിൻസി എന്ന കഥാപാത്രമാണ് ശ്രിന്ദക്ക് കൂടുതൽ അവസരങ്ങൾ നേടിക്കൊടുത്തത്.

സിനിമയിൽ ശ്രിന്ദ അഭിനയിക്കാൻ തുടങ്ങിയിട്ട് 13 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.ഇതിനോടകം നായികയായും സഹനടിയായുമൊക്കെ നിരവധി കഥാപാത്രങ്ങൾ ശ്രിന്ദ അവതരിപ്പിച്ചിട്ടുണ്ട്. 22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും, 1983, മസാല റിപ്പബ്ലിക്‌, തട്ടത്തിന്‍ മറയത്ത് , ആര്‍ട്ടിസ്റ്റ്,റാസ്പുട്ടിൻ. ആട് ഒരു ഭീകരജീവി,ഭീഷ്മ പർവ്വം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

മോഡേൺലുക്കിൽ അതീവ ഗ്ലാമറസ്സായാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. നാടൻപെണ്ണായി വെള്ളിത്തിരയിലെത്തിയ ശ്രിന്ദ ഗ്ലാമർ ഫോട്ടോഷൂട്ടുകളുമായി ഇതിനു മുൻപും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്. ഇൻസ്റ്റാഗ്രാമിൽ കൂടെയാണ് ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്.ഓണത്തെ വരവേറ്റ് കൊണ്ടുള്ള ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

ചുവപ്പ് ചുരിദാർ ധരിച്ച് കൊണ്ട് പൂക്കൾ ഇരുത്ത്‌ ഇടുന്നതും പച്ചക്കറികൾ കട്ട്‌ ചെയ്ത് ഇടുന്നതുമാണ് ഫോട്ടോയിൽ കാണുന്നത്. ഫോട്ടോഷൂട്ടിന് വേണ്ടിയുള്ള തയ്യാറെടുപ്പ് ആണിത്. ഇതിന്റെ വിഡിയോയും എല്ലാം തന്നെ താരം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.പാർവതി പ്രസാദ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ചുരിദാറിൽ സുന്ദരി ആയാണ് താരം ഉള്ളത്.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്

Scroll to Top