പുതിയ ‘ഹോമിൽ’ വലതു കാൽ വെച്ച് മഞ്ജു പിള്ള; മകൾക്കൊപ്പം താരത്തിന്റെ ഗൃഹപ്രവേശനം !! വിഡിയോ

മലയാളത്തിലെ മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് മഞ്ജു പിള്ള. സത്യവും മിഥ്യയും എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ട് എത്തിയ താരം കൂടിയാണ് മഞ്ജു പിള്ള.ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൽ എന്നീ പരമ്പരകളിലെ വേഷങ്ങൾ പരക്കെ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യാത്മകമായ വേഷങ്ങളായിരുന്നു ഇവ. ഇതോടെ കോമഡി പരമ്പരകൾ കൂടുതൽ അവരെ തേടിയെത്തി. തട്ടീം മുട്ടീം എന്ന പരമ്പര അത്തരത്തിൽ സമ്പ്രേക്ഷണം ചെയ്യുന്ന ഒരു മെഗാ പരമ്പരയാണ്. കെ.പി.എ.എസി. ലളിതയുടെ മരുമകളായിട്ടാണ് ഈ പരമ്പരയിൽ മഞ്ജു വേഷമിടുന്നത്.

കാണീകളുടെ പ്രശംസ നേടിയ ചിത്രങ്ങളായ മഴയെത്തും മുൻപേ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, രമണൻ, നാലു പെണ്ണുങ്ങൾ എന്നിവയിൽ അഭിനയിച്ചു.അടുത്തിടയ്ക്ക് ഇറങ്ങിയ ഹോം എന്ന ചിത്രത്തിൽ മികച്ച അഭിനയമാണ് കാഴ്ച്ച വെച്ചത്. അതിലൂടെ മികച്ച പ്രതികരണമാണ് ലഭിച്ചത്.ഇപ്പോൾ ഒരു ചിരി ബംബർ ചിരി എന്ന പരിപാടിയിൽ ജഡ്ജ് ആയിട്ടും എത്തി. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മഞ്ജു.തന്റെ വിശേഷങ്ങൾ എല്ലാം തന്ന താരം പങ്കുവെക്കറുണ്ട്.ഇപ്പോഴിത താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

താരത്തിന്റെ പുതിയ വീടിന്റെ ഹൗസ് വാമിംഗ് വീഡിയോയാണിത്. പുതിയ ‘ഹോമിൽ’ മകൾ ദയ സുജിത്തിനൊപ്പം വീട് പാലുകാച്ചി മഞ്ജു പിള്ള. തിരുവനന്തപുരം നഗരത്തിലെ ഫ്ലാറ്റിലാണ് മഞ്ജു പിള്ളയുടെ ഇനിയുള്ള താമസം. മകളും അമ്മയും ഉൾപ്പെടുന്ന അടുത്ത ബന്ധുക്കൾ പങ്കെടുത്ത ചടങ്ങായിരുന്നു പാലുകാച്ചൽ.ചടങ്ങിന്റെ വീഡിയോ
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തുന്നത്.

Scroll to Top