‘ചെറുപ്പം മുതല്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് ഇംഗ്ലീഷ് പ്രസംഗം പറയാറുണ്ട്’; അഹാന കൃഷ്ണ

മലയാള സിനിമയിലെ യുവ നായികമാരിൽ ഒരുപാട് ആരാധകരുള്ള നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. യൂട്യൂബ് വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയും ഇടക്കിടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട്.മികച്ച നടി മാത്രമല്ല താനൊരു നല്ല നര്‍ത്തകിയും പാട്ടുകാരിയുമാണ് എന്ന് തെളിയിച്ച നടിയാണ് അഹാന.

ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും അഹാനയുടെ കുടുംബം സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്. കൂടാതെ താരത്തിന്റെ പാട്ടുകളും ഡാന്‍സ് വീഡിയോകളും ആരാധകരുമായി പങ്കുവക്കാറുണ്ട്.ഞാന്‍ സ്റ്റീവ്‌ലോപ്പസിലൂടെ എത്തിയ താരം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സജീവമായി.യൂട്യൂബ് ചാനലിലൂടെ സജീവമായ താരം വീഡിയോകൾ അപ്ലോഡ് ചെയ്യാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചെറുപ്പം മുതല്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് ഇംഗ്ലീഷ് സംസാരിക്കാറുണ്ടായിരുന്നുവെന്ന് താരം. ‘ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന ആളാണ്. ചെറുപ്പം മുതലെ ഉറക്കത്തില്‍ എണീറ്റിരുന്നു ഇംഗ്ലീഷില്‍ സ്പീച്ച് പറയാറുണ്ട്’.-അഹാന പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം രസകരമായ ഇക്കാര്യം പറഞ്ഞത്.

Scroll to Top