സുരേഷ് ഗോപിക്ക് കോവിഡ് പോസിറ്റീവ്; നിങ്ങൾ സുരക്ഷിതരായിരിക്കണമെന്ന് താരം

നടൻ സുരേഷ് ഗോപിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഞാൻ പൂർണ്ണമായും ആരോഗ്യവാനാണ്, സുഖമായിരിക്കുന്നു എന്നും താരം കുറിപ്പിലൂടെ അറിയിച്ചു. താരം പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം :

മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും, എനിക്ക് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഞാൻ സ്വയമേവ ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ്. നേരിയ പനി ഒഴികെ, ഞാൻ പൂർണ്ണമായും ആരോഗ്യവാനാണ്, സുഖമായിരിക്കുന്നു. ഈ ഘട്ടത്തിൽ നിങ്ങളുടെ സാമൂഹിക അകലം പാലിക്കുന്ന കാര്യത്തിലും ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നതിലും കർശനം പാലിക്കണമെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നിങ്ങൾ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവർ സുരക്ഷിതരായിരിക്കുവാനും അവരെ രോഗബാധിതരാക്കാതെ സൂക്ഷിക്കാനുള്ള മനസ്സും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. അദ്ദേഹം കുറിച്ചു.

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സുരേഷ് ഗോപി. പോലീസ് വേഷങ്ങളിലൂടെയും തനി നാടൻ കഥാപാത്രങ്ങളിലൂടെയുമൊക്കെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ താരം കൂടിയാണ്.2015ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ന് ശേഷം സിനിമയില്‍ നിന്നും സുരേഷ് ഗോപി നീണ്ട ഇടവേളയെടുത്തിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനൂപ് സത്യന്‍ സംവിധാനം നിര്‍വഹിച്ച ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് രണ്ടാം വരവ് നടത്തിയത്.ഒരു മികച്ച ഒരു നടൻ മാത്രമല്ല സുരേഷ് ഗോപി നല്ലൊരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്. ഒരു വ്യക്തി എന്ന നിലയിൽ സാധാരണക്കാർക്ക് ഒട്ടേറെ സഹായങ്ങൾ ചെയ്യുന്നയാളാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്.

Scroll to Top