മാങ്ങയും ഉപ്പും മുളകുപൊടിയും,കണ്ടാൽതന്നെ കൊതിവരും ; വീഡിയോ പങ്കുവെച്ച് ആഹാന കൃഷ്ണ!!

മലയാള സിനിമമേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് അഹാന കൃഷ്ണൻ. ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി. 2014 ഇൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല. അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്.കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്.

യുട്യൂബ് ചാനലുകളിൽ വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്. അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.സോഷ്യൽ മീഡിയയിൽ സജീവമായ അഹാന കൃഷ്ണ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ താരം പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്.ആസ്വദിച്ച് മാമ്പഴം കഴിക്കുന്ന അഹാനയെയാണ് വിഡിയോ സാധിക്കുന്നത്.

വീഡിയോ കാണുന്ന ആരുടെയും വായിൽ വെള്ളമൂറും. നിരവധി ആരാധകരാണ് വിഡിയോ ഏറ്റെടുത്തിരിക്കുന്നത്.പുറമെ പച്ചയും എന്നാൽ ഉള്ളിൽ മഞ്ഞനിറമുള്ളതുമായ മാങ്ങ മുറിച്ച് ഉപ്പും മുളകുപൊടിയും വിതറി കഴിക്കുന്നതു കണ്ടാൽതന്നെ കൊതിവരും. ഇപ്പോഴത്തെ പ്രിയപ്പെട്ട ലഘുഭക്ഷണം, മാങ്ങയും ഉപ്പും മുളകുപൊടിയും നിങ്ങൾക്കും ഇത് ഇഷ്ടമാണോ? എന്നും പങ്കുവച്ച വീഡിയോക്കൊപ്പം താരം കുറിച്ചിട്ടുണ്ട്.ഇതിനു മുൻപ് മാംഗോ സ്‌റ്റിക്കി റൈസ് കഴിക്കുന്ന വിഡിയോയും താരം പങ്കുവച്ചിരുന്നു.

Scroll to Top