വിവാദ വാർത്തകൾ ഒക്കെ കണ്ടിരുന്നു, മറുപടി തരാം, ട്രോളുകൾ കണ്ട് ചിരിച്ചു : മിഥുൻ.

90 ദിവസം പൂർത്തിയാക്കുന്ന ഞായർ എവിക്ഷൻ ഉണ്ടായിരുന്നു.ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്ത് ആയത് മിഥുൻ ആണ്.പുറത്തിറങ്ങിയ ശേഷം മിഥുൻ ലൈവിൽ വരുക ഉണ്ടായി. ആ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.മിഥുന്റെ വാക്കുകളിലേക്ക്,എല്ലാവർക്കും നമസ്കാരം. ഞാൻ മുംബൈയിൽ തന്നെയാണ് ഉള്ളത്.നാട്ടിൽ എത്തിയിട്ടില്ല. ​ഗ്രാന്റ് ഫിനാലെ കഴിഞ്ഞ് മാത്രമെ നാട്ടിൽ വരൂ. ബി​ഗ് ബോസ് ടീമിനൊപ്പം തന്നെയാണുള്ളത്.

വോട്ട് തന്ന് തൊണ്ണൂറ്റി ഒന്ന് ദിവസം ഹൗസിൽ നിർത്തിയതിന് നന്ദി. നിങ്ങൾ എനിക്ക് തന്ന വോട്ട് ഞാൻ സ്നേഹമായിട്ടാണ് എടുത്തിട്ടുള്ളത്. പിന്നെ വിവാദപരമായ കാര്യങ്ങളും വീഡിയോയുമെല്ലാം കണ്ടു. അതിനൊക്കെ മറുപടി ഞാൻ തരുന്നതായിരിക്കും.ട്രോൾസും കണ്ടു. എല്ലാം അടിപൊളിയായിട്ടുണ്ട്. എല്ലാം കണ്ട് കുറെ ചിരിച്ചു. വിവാദങ്ങൾക്കിടയിൽ വലിയൊരു വിഭാ​ഗം ജനങ്ങൾ എന്നെ സ്നേഹിച്ചുവെന്ന് അറിഞ്ഞതിൽ സന്തോഷം.

കുറെ മെസേജുകളും വന്നിരുന്നു. എന്റെ വീട് എന്റെ നാടാണ്. ബിഗ്ബോസ് വീട്ടിലെ വീക്കിലി ടാസ്കിൽ കഥ പറയുന്ന അനിയൻ മിഥുന്റെ വാക്കുകൾ ഒരുപാട് വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.പാര കമാന്‍റോയായ കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവരുമായി കറങ്ങാൻ പോയിരുന്നുവെന്നും അവള്‍ വെ ടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നൊക്കെ മിഥുൻ പറഞ്ഞിരുന്നു.

ഇത് ചോദ്യങ്ങൾക്കും വിമർശനങ്ങളും വഴിവച്ചു. കഴിഞ്ഞ ദിവസം മോഹൻലാൽ വന്ന് അങ്ങനെ ഒരാൾ ഇല്ലെന്ന് പറഞ്ഞിരുന്നു. മോഹൻലാൽ എന്തൊക്കെ പറഞ്ഞിട്ടും തിരുത്തി പറയാതെ തന്റെ തീരുമാനത്തിൽ തന്നെ മിഥുൻ ഉറച്ചുനിന്നു.താൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല എന്ന ഭാവത്തിൽ നിന്നു. നിരവധി പേരാണ് മിഥുന്റെ ഈ പ്രതികരണത്തോട് അനിഷ്ടം കാട്ടി വന്നത്.

Scroll to Top