‘യാത്രയിൽ ധരിക്കാൻ ഒരുപാട് ഇഷ്ടപെട്ട വസ്ത്രം’ ; പച്ച കിളിയെ പോലെ ഹോട്ട് ലുക്കിൽ അപർണ തോമസ്!!

പ്രേക്ഷകരുടെ പ്രിയ അവതാരികയാണ് അപർണ തോമസ്.അവതാരികയ്ക്ക് പുറമെ മികച്ചൊരു മോഡൽ കൂടെയാണ് താരം.മിസ്റ്റർ ആൻഡ് മിസിസ് എന്ന പ്രോഗ്രാമിലെ അവതാരിക കൂടെയാണ് അപർണ. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജീവയുടെ ഭാര്യ കൂടെയാണ് അപർണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോസ് എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതിനെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതുപോലെ തന്നെ വിമർശനങ്ങളും ഏറെയാണ്.അപർണ തന്റെ ഫോട്ടോകൾ പങ്കുവെക്കുമ്പോൾ മോശം കമ്മെന്റുകൾ ഏറെയാണ്.എന്നാൽ ഇതൊന്നും തന്നെ താരം വകവെക്കാറില്ല. അവർക്കുള്ള ചുട്ടമറുപടിയും നൽകാറുണ്ട്.

സരിഗമപയെന്ന ഷോയിലൂടെയായിരുന്നു ജീവ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും.പ്രണയം തോന്നിത്തുടങ്ങിയപ്പോൾ തന്നെ ഇവർ വീട്ടിൽ പറഞ്ഞു. അവരും സമ്മതിച്ചതോടെ ഉടൻ വിവാഹം നടന്നു. ചേറായിയിലാണ് അപർണയുടെ നാട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അപർണയുടെ പുത്തൻ ഫോട്ടോസ് ആണ്.താരം തന്റെ ഇൻസ്റ്റാഗ്രമിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

“ഈ ബാലി യാത്രയിൽ ധരിക്കാൻ ഞാൻ വളരെ ആവേശഭരിതയായിരുന്നു ആ ഒരു വസ്ത്രം..”, എന്ന ക്യാപ്ഷനോടെ അപർണ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.പച്ച നിറത്തിലുള്ള ഡ്രെസ്സിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം.സുഹൃത്തുകൾക്ക് ഒപ്പം ജീവയും അപർണ്ണയും ഇന്തോനേഷ്യയിലെ ബാലിയിൽ അവധി ആഘോഷിക്കുകയാണ്.അവിടെ നിന്നുള്ള ചിത്രങ്ങളും വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.നിരവധി പേരാണ് അപർണയുടെ വീഡിയോയ്ക്ക് കമന്റും ലൈകുമായി എത്തിയിരിക്കുന്നത്.

Scroll to Top