പാട്ടിനിടയിൽ വരികൾ മറന്നു അഹാന , സഹായിച്ച് കൂട്ടുകാരൻ; വിഡിയോ പങ്കിട്ട് താരം !!

മലയാള സിനിമമേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് അഹാന കൃഷ്ണൻ.2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല. അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്.

കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. യുട്യൂബ് ചാനലുകളിൽ വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്.അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.ഇപ്പോഴിതാ താരത്തിന്റെ ഒരു വിഡിയോയാണ്ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.യൂക്കലേലയിൽ താളം പിടിച്ച് പാട്ട് പാടി അഹാന കൃഷ്ണ.ബാൽക്കണിയില്‍ സായാഹ്ന കാഴ്ചകൾ ആസ്വദിച്ചുകൊണ്ടാണ് അഹാനയുടെ പാട്ട്.

‘കിലുക്കം’ എന്ന മോഹൻലാൽ ചിത്രത്തിലെ ‘കിലുകിൽ പമ്പരം’ എന്ന ഗാനശകലങ്ങളാണ് നടി ആലപിച്ചത്. പാട്ടിനിടയിൽ നടി വരികള്‍ മറന്നു പോകുന്നതും സുഹൃത്ത് ജിതിൻ പുത്തഞ്ചേരി സഹായിച്ചതോടെ പാട്ട് തുടരുന്നതും വിഡിയോയിൽ കാണാം. തുടർന്ന് ഇരുവരും ഒരുമിച്ചുള്ള രസകരമായ സംഭാഷണങ്ങളും വിഡിയോയില്‍ കാണാം.

Scroll to Top