അമ്മയുടെ ബ്ലൗസ് അണിഞ്ഞ് കുട്ടി അഹാന, ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകർ.

മലയാള സിനിമയിലെ യുവ നായികമാരിൽ ഒരുപാട് ആരാധകരുള്ള നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. യൂട്യൂബ് വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയും ഇടക്കിടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട്.മികച്ച നടി മാത്രമല്ല താനൊരു നല്ല നര്‍ത്തകിയും പാട്ടുകാരിയുമാണ് എന്ന് തെളിയിച്ച നടിയാണ് അഹാന.ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും അഹാനയുടെ കുടുംബം സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്.

കൂടാതെ താരത്തിന്റെ പാട്ടുകളും ഡാന്‍സ് വീഡിയോകളും ആരാധകരുമായി പങ്കുവക്കാറുണ്ട്.ഞാന്‍ സ്റ്റീവ്‌ലോപ്പസിലൂടെ എത്തിയ താരം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സജീവമായി.യൂട്യൂബ് ചാനലിലൂടെ സജീവമായ താരം വീഡിയോകൾ അപ്ലോഡ് ചെയ്യാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.24 ലക്ഷം ഫോളോ വെഴ്സ് ആണ് അഹാനായ്ക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ചിത്രങ്ങൾ മാത്രമല്ല വീഡിയോയും പ്രേക്ഷകർക്ക്‌ വളരെ പ്രിയപ്പെട്ടതാണ്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോയാണ്. ഇൻസ്റ്റാഗ്രാമിൽ അമ്മയുടെ ബ്ലൗസ് അണിഞ്ഞു ഒത്തിരി പ്രിയപ്പെട്ട പാവയെ ഒപ്പംനിർത്തി ഒരു ചിത്രമാണ് പോസ്റ്റ്‌ ചെയ്തത്.ഇത് ആരാണ് എന്ന പ്രേക്ഷകരുടെ ആകാം ക്ഷയ്ക്ക് വിരാമമിട്ടു കൊണ്ട് ഇത് നമ്മുടെ പ്രിയപ്പെട്ട നടി അഹാന കൃഷ്ണ ആയിരുന്നു, എന്ന് പറയുമ്പോൾ പ്രേക്ഷകർക്കും വിശ്വസിക്കാനാവുന്നില്ല.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top