32 മത് വിവാഹവാർഷികം കുടുംബത്തോടൊപ്പം ആഘോഷമാക്കി അർജുൻ സർജ, അച്ഛനും അമ്മയ്ക്കും ആശംസകളുമായി ഐശ്വര്യ.

മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ കലാകാരൻ ആണ് അർജുൻ സർജ.ആക്ഷൻ സിനിമകളിലെ വേഷങ്ങൾക്ക് മാധ്യമങ്ങളും അദ്ദേഹത്തിന്റെ ആരാധകരും ” ആക്ഷൻ കിംഗ് ” എന്ന് വിളിക്കുന്നു, അർജുൻ 150-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, അവയിൽ മിക്കതും പ്രധാന വേഷങ്ങളാണ്. ഇന്ത്യയിലെ ഒന്നിലധികം സംസ്ഥാനങ്ങളിൽ നിന്ന് ആരാധകരെ സൃഷ്ടിച്ച ചുരുക്കം ദക്ഷിണേന്ത്യൻ നടന്മാരിൽ ഒരാളാണ് അദ്ദേഹം. 11 സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം നിരവധി സിനിമകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

1986-ൽ രഥ സപ്തമി എന്ന കന്നഡ സിനിമയിൽ ആശാ റാണി എന്ന സ്റ്റേജ് നാമത്തിൽ പ്രത്യക്ഷപ്പെട്ട മുൻ നടി നിവേദിതയുമായി 1988-ൽ അദ്ദേഹം വിവാഹിതനായി. കന്നഡ നടൻ രാജേഷാണ് ഭാര്യാപിതാവ്.ഐശ്വര്യ, അഞ്ജന എന്നിങ്ങനെ രണ്ട് പെൺമക്കളാണ് സർജയ്ക്കുള്ളത്. ഐശ്വര്യ അർജുൻ 2013 ൽ തന്റെ അഭിനയ അരങ്ങേറ്റം ചെയ്തു.പട്ടത്തു യാനൈ എന്ന ചിത്രമായിരുന്നു അത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ വിവാഹ വാർഷികം ആഘോഷിക്കുന്ന ചിത്രങ്ങൾ ആണ്.

ഐശ്വര്യ തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ആശംസകൾ അറിയിച്ചത്.അച്ഛനും അമ്മയ്ക്കുമൊപ്പം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഐശ്വര്യയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 32 മത് വിവാഹ വാർഷികം ആണ് ഇരുവരും ആഘോഷിക്കുന്നത്.നിരവധി പേരാണ് ആശംസകളുമായി എത്തിയത്.തെലുങ്ക് ചിത്രം ഖില്ലാഡിയാണ് അര്‍ജുന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രം. രവി തേജ നായകനായെത്തുന്ന ചിത്രത്തില്‍ മലയാളി താരം ഉണ്ണിമുകുന്ദനും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

FACEBOOK POST

Scroll to Top