കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി അഹാന; ചിത്രങ്ങൾ

മലയാള സിനിമമേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് അഹാന കൃഷ്ണൻ.2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല. അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്.കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. യുട്യൂബ് ചാനലുകളിൽ വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്.അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.കഴിഞ്ഞ ദിവസം കളിക്കൂട്ടുകാരിയുടെ വിവാഹത്തിൽ തിളങ്ങി നടി അഹാന കൃഷ്ണ.

‘ഒപ്പം കളിച്ചുവളർന്ന മറ്റൊരു കൂട്ടുകാരി കൂടി വിവാഹിതയായി. എല്ലാ ആശംസകളും നേരുന്നു.’വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് അഹാന കുറിച്ചു. ശ്രീലക്ഷ്മി മധു എന്നാണ് അഹാനയുടെ കൂട്ടുകാരിയുടെ പേര്. ഗുരുവായൂർവച്ചായിരുന്നു വിവാഹം.സാരിയിൽ സുന്ദരിയായാണ് താരം എത്തിയത്.

Scroll to Top