നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കഴിവുള്ള മനുഷ്യനെയാണ് നിങ്ങൾ കാത്തിരിക്കുന്നതെങ്കിൽ കണ്ണാടിയിലേക്ക് നോക്കൂ ; ജീന്‍സും ടീഷര്‍ട്ടും ധരിച്ച് മഞ്ജു വാര്യർ

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു.

16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരു സംഭവം ആയിരുന്നു അത്.അതിന് ശേഷം പത്ത് സിനിമയിലധികം അഭിനയിച്ചു.മഞ്ജു പങ്കുവെച്ച പുതിയ ചിത്രങ്ങളാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.‘നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള മനുഷ്യനെയാണ് നിങ്ങള്‍ കാത്തിരിക്കുന്നതെങ്കില്‍ കണ്ണാടിയിലേക്ക് നോക്കൂ’ എന്ന തലക്കെട്ടോടെയാണ് താരം സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ജീന്‍സും ടീഷര്‍ട്ടും ധരിച്ച് നിറഞ്ഞ ചിരിയോടെ നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ നിരവധി പേരാണ് ലൈക്ക് ചെയ്തത്.സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ ആണ് മഞ്ജുവിന്റെ വരാനിരിക്കുന്ന പുതിയ ചിത്രം. ജയസൂര്യ നായകനാകുന്ന മേരി ആവാസ് സുനോ എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി അണിയറയിൽ ഒരുണങ്ങുന്നത്.

Scroll to Top