ഞാൻ കരയുന്നത് കാണാൻ വേണ്ടി മാത്രം അവർ ഇത് ചെയ്യും, പിറന്നാൾ ദിനത്തിൽ അച്ഛന് ആശംസകളുമായി അഹാന.

സീരിയല്‍രംഗത്തുനിന്നും സിനമയിലേക്കു വന്ന താരമാണ് കൃഷ്ണ കുമാർ. നടന്‍ കൃഷ്ണ കുമാറിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്.ആദ്യമായി അഭിനയിച്ച ചിത്രം 1994 പുറത്തിറങ്ങിയ കാശ്മീരം ആണ്.മലയാളസിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ തമിഴ് സിനിമയിലും സീരിയലുകളിലും സജീവമായി. ബില്ല 2, ദൈവതിരുമകള്‍, മുഖമൂടി തുടങ്ങിയ തമിഴ് സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

സിന്ധുവാണ് ഭാര്യ. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവരാണ് മക്കള്‍.മക്കളെല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്.കൃഷ്ണ സിസ്‌റ്റേഴ്‌സ് എന്ന് വിളിപ്പേരുള്ള സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരരായ നാല് പെണ്‍കുട്ടികളുടെ അമ്മയാണ് സിന്ധു കൃഷ്ണകുമാർ.ഇപ്പോള്‍ യൂട്യൂബിലും ഇവര്‍ തിളങ്ങുന്ന താരങ്ങളാണ്.ഇവരുടെ വ്ലോഗിങ് വീഡിയോസ് എല്ലാം തന്നെ യൂട്യൂബിൽ നമ്പർ വൺ ആയി ട്രെൻഡിങ് നിൽക്കാറുണ്ട്.

ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്.ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. ഇന്ന് കൃഷ്ണകുമാറിന്റെ 55 മത് പിറന്നാൾ ആണ്. അച്ഛനെ വിഷ് ചെയ്തു കൊണ്ട് മക്കൾ എല്ലാവരും തന്നെ പോസ്റ്റ്‌ ചെയ്യ്തു. ഇപ്പോഴിതാ വൈറൽ ആകുന്നത് അഹാന പങ്കുവെച്ച പോസ്റ്റാണ്.പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ, അമ്പത്തിയഞ്ചാം ജന്മദിനാശംസകൾ അച്ഛാ..

ഇനി ഒന്നാമത്തെ ചിത്രത്തെ കുറിച്ചുള്ള കഥ – ഞാൻ ഒരു കുഞ്ഞായിരിക്കുമ്പോൾ, എന്റെ മാതാപിതാക്കളും താരതമ്യേന ചെറുപ്പമായിരുന്നു.ചില സമയങ്ങളിൽ അവർ ഭയങ്കര സില്ലിയാണെന്ന് ഞാൻ വിചാരിക്കുന്നു. അതുകൊണ്ട് അവർ എന്നെ ശകാരിക്കുക എന്ന ഈ കളി കളിക്കാറുണ്ടായിരുന്നു.ഞാൻ കരയുന്നത് കാണാൻ വേണ്ടി മാത്രം അവർ അത് ചെയ്യും, കാരണം അവർക്ക് അതൊരു തമാശയാണ്. അപ്പോൾ എന്റെ വികാരങ്ങളുമായി അവർ കളികൾ കളിക്കുന്നതിനിടയിൽ പകർത്തിയ ഒരു നിമിഷം ഇതാ.നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top