ടിക്‌ടോക്ക് താരം അതുല്യ പാലക്കൽ വിവാഹിതയായി; വരനെ പരിചയപ്പെടുത്തി താരം !! വിഡിയോ

ടിക്‌ടോക്ക് താരം അതുല്യ പാലക്കൽ വിവാഹിതയായി. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.തമിഴ്നാട് സ്വദേശിയായ നടനും സംവിധായകനും നിർമാതാവുമായ ദിലീപൻ പുഗഴെന്ധി എന്നയാളുമായുള്ള വിവാഹ ചിത്രമാണ് അതുല്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.ഴിഞ്ഞ മാസമാണ് അതുല്യയും ദിലീപനും വിവാഹിതരാകുന്നത്. ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാര്‍ത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയാണ് ഇക്കാര്യം സ്ഥിരീകരിച്ച് തന്നെ രംഗത്തുവന്നത്.

ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, മോജ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധേയയായ താരമാണ് അതുല്യ പാലക്കൽ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മൂന്ന് ലക്ഷത്തിലേറെ ഏറെ ആരാധകരുണ്ട്.‘‘ കഴിഞ്ഞ മാസം നാലാം തിയതി ഞാൻ വിവാഹിതയായി. ഞാൻ എന്റെ ജീവിതത്തിലെ പ്രണയിതാവിനെ വിവാഹം കഴിച്ചു. കുടുംബം എന്റെ പ്രണയത്തിന് എതിരായിരുന്നു, അതിനാൽ അവരെ വിട്ടുപോകുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ലായിരുന്നു.

28 വർഷം ഒപ്പമുണ്ടായിരുന്ന എന്റെ കുടുംബാംഗങ്ങളെ ഞാൻ വിട്ടുപോകണമെങ്കിൽ ഈ തീരുമാനം എടുക്കാൻ എന്റെ കുടുംബാംഗങ്ങൾ എത്രമാത്രം കാരണമായിട്ടുണ്ടാകും എന്ന് ചിന്തിക്കുക.നമ്മൾ 2023ലാണ് ജീവിക്കുന്നത്. പക്ഷേ പുതിയ കാലത്തും ഇപ്പോഴും ചിലർ പ്രണയത്തിന് എതിരാണ്. ഞാൻ നേരിട്ടതെല്ലാം ഉടൻ തന്നെ ഒരു പ്രസ് മീറ്റിൽ പങ്കുവയ്ക്കും. നിങ്ങളുടെയെല്ലാം ആശംസകൾക്ക് നന്ദി’’.–അതുല്യ കുറിച്ചു.തമിഴിൽ റിലീസ് ചെയ്ത ‘യെവൻ’ എന്നൊരു സിനിമ ദിലീപൻ സംവിധാനം ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിൽ നായകനായെത്തിയതും ദിലീപന്‍ ആണ്.

Scroll to Top