‘ലൗലീസ്’ സംഖം ഒത്തുകൂടിയപ്പോൾ; പ്രിയ നായികമാർ ഒന്നിച്ച ചിത്രം ഏറ്റെടുത്ത് ആരാധകർ !! വൈറൽ ഫോട്ടോ

1980കളിലും 90കളിലും നിറസാന്നിധ്യമായിരുന്ന നടിമാർ ഒത്തുകൂടിയപ്പോൾ ഉള്ള ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മേനക, അംബിക, കാർത്തിക, മഞ്ജു പിള്ള, ശ്രീലക്ഷ്മി, വിന്ദുജ, സോന നായർ, ചിപ്പി, ജലജ എന്നിവരാണ് ചിത്രത്തിൽ. ഇതിൽ വളരെ കുറച്ചുപേർ മാത്രമാണ് ഇപ്പോഴും സിനിമയിൽ വളരെ സജീവമായി നിലനിൽക്കുന്നത്.താരങ്ങളെല്ലാം ഇ സന്തോഷ നിമിഷത്തിന്റെ ചിത്രങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘ലൗലീസ് സംഘത്തോടൊപ്പം ഹൊറൈസോണിൽ വച്ച് നല്ലൊരു ഉച്ച ഭക്ഷണം കഴിച്ചു. ഒരുപാട് നല്ല ഓർമകളും സന്തോഷവും പങ്കിട്ടു. വീണ്ടും കാണാം ലൗലീസ്’.–ചിത്രത്തിനൊപ്പം മേനക കുറിച്ചു.കുറച്ചുനാളുകൾക്കു മുൻപ് സുഹാസിനി അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു ചിത്രം വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. നടി സുമലതയുടെ മകൻറെ വിവാഹത്തിന് എത്തിയതായിരുന്നു താരങ്ങൾ എല്ലാവരും തന്നെ.

മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളോട് മലയാളികൾക്ക് എല്ലാകാലത്തും ഒരു പ്രത്യേക സ്നേഹം തന്നെയാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകയും നീട്ടിയാണ് എപ്പോഴും സ്വീകരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തുന്നത്.പ്രിയ താരങ്ങളെ ഒന്നിച്ച് കണ്ടതിന്റെ സന്തോഷവും ആരാധകർ പങ്കുവെക്കുന്നുണ്ട്.

Scroll to Top