വെള്ള ഔട്ട്‌ഫിറ്റിൽ മാലാഖയെ പോലെ തിളങ്ങി അനിഖ, കണ്ണ് തട്ടാതിരിക്കട്ടെയെന്ന് ആരാധകർ.

ബാലതാരമായി പ്രേക്ഷക മനസ്സില്‍ കള്ളച്ചിരിയോടെ ചേക്കേറിയ താരമാണ് അനിഖ.2010-ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളം കൂടാതെ തമിഴ് സിനിമകളിലും ശ്രദ്ധേയമാണ്.തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ,വിശ്വാസ്വം എന്നിവ ഉൾപ്പെടെയുള്ള പ്രധാന ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തി നേടിയെടുത്തു.

ഇവ രണ്ടിലും അജിത് കുമാറിനോടൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോസ് എല്ലാം അപ്ലോഡ് ചെയ്യാറുണ്ട്. മിക്കത്തും സൈബർ വിമർശനങ്ങൾക്കും വിധേയമാകാറുണ്ട്.

വസ്ത്രം തന്നെയാണ് പ്രധാന ഘടകം.എന്നാൽ ഇതൊന്നും താരം വക വെക്കാറില്ല.സീനു രാമസ്വാമി സംവിധാനം ചെയ്ത് വിജയ് സേതുപതി നായകനാകുന്ന മാമനിതനാണ് അനിഘയുടെ പുതിയ പ്രൊജക്റ്റ്. ഇപ്പോൾ അനിഖയുടെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഫോട്ടോയിൽ വെള്ള കളർ ഔട്ട്‌ഫിറ്റിലാണ് താരം.ഫോട്ടോസ് എടുത്തിരിക്കുന്നത് റെയിൻബോ മീഡിയ ഫോട്ടോഗ്രഫി ആണ്, കോസ്റ്റും ചെയ്‌തിരിക്കുന്നത് സാക്ഷ്യ മേക്ക്‌ഓവർ ആണ്,വെള്ള കളർ ഡ്രസിൽ മാലാഖയെ പോലുണ്ട് എന്നാണ് ആരാധകരുടെ കമ്മെന്റുകൾ. ഏതായാലും ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്.

Scroll to Top