‘ഒരു തമിഴ് പെൺകുട്ടിയായി അഹാന കൃഷ്ണ ; അഹാനയുടെ വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടി ആരാധകർ !!

മലയാള സിനിമമേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് അഹാന കൃഷ്ണൻ.2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി.ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല.

അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്.കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. യുട്യൂബ് ചാനലുകളിൽ വീഡിയോകളും അപ്ലോഡ് ചെയ്യാറുണ്ട്.അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.ഇപ്പോഴിതാ ഏറ്റവും ഒടുവിൽ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം നിമിഷനേരം കൊണ്ട് വൈറലായിരിക്കുകയാണ്.ഒരു തമിഴ് പെൺകുട്ടിയുടെ ലുക്കിലാണ് അഹാന ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

‘മദ്രാസ് സയൻകാലം – ചാപ്റ്റർ വൺ’ എന്നാണ് ക്യാപ്ഷനിൽ അഹാന കുറിച്ചിരിക്കുന്നത്. കോസ്റ്റിയൂം ഏറെ വെറൈറ്റി ആയിട്ടുള്ള ഒന്നാണ്. അഫ്‍ഷീന ഷാജഹാനാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.ഐഷെർ ഇല്യുസ്ട്രേഷൻസ് സ്റ്റുഡിയോ ഡിസൈൻ ചെയ്ത മനോഹരമായ സ്കാർഫാണ് അഹാന ഡീപ്പ് വി നെക്ക് ബ്ലാക്ക് ടോപ്പിനൊപ്പം ധരിച്ചിരിക്കുന്നത്. 8,670 രൂപയാണ് ഈ സൗണ്ട്-ഹോൺ പ്രിന്റഡ് സ്കാർഫിന്റെ വില.പാർവതി പ്രസാദാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Scroll to Top