അദ്ദേഹം ഇവിടെയായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു, ഗാന്ധിഭവനിൽ നടൻ ടി.പി. മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നവ്യ നായർ !!

ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യയുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നവ്യ നായർ. വർഷങ്ങൾക്ക് ശേഷം വിവാഹിതയായി കുടുംബസ്ഥയായി മാറിയ നടി കുറച്ച് വർഷങ്ങൾക്ക് മുൻപാണ് സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായി മാറിയത്. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം മാത്രം മതിയാകും മലയാള സനിമാ പ്രേക്ഷകർ എക്കാലത്തും നവ്യയെ ഓർത്തിരിക്കാൻ.നവ്യാനായർ ഇപ്പോൾ നൃത്ത പരിപാടികളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ്. ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി.

കഴിഞ്ഞ ദിവസം ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മികച്ച നടിക്കുള്ള പുരസ്കാരം നേടിയത് നവ്യ നായർ ആണ്.ഇതു സ്വീകരിക്കാൻ നവ്യ പത്തനാപുരം ഗാന്ധിഭവനിൽ എത്തിയിരുന്നു. ഇവിടെ എത്തിയപ്പോഴാണ് പ്രശസ്തനടൻ ടിപി മാധവൻ അവിടെ താമസിക്കുന്നു എന്ന് താരം അറിഞ്ഞത്.ഒത്തിരി സിനിമകളിൽ തന്നോടൊപ്പം അഭിനയിച്ച അദ്ദേഹം താമസിക്കുന്നതെന്ന് ഇവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് നവ്യ പറഞ്ഞു.’ഇവിടെ വന്നപ്പോൾ തന്നെ ടി പി മാധവൻ ചേട്ടനെ കണ്ടു.കല്യാണരാമനും, ചതിക്കാത്ത ചന്തുവുമൊക്കെ ഞങ്ങൾ ഒന്നിച്ചഭിനയിച്ച സിനിമകളായിരുന്നു.ഇവിടെ അദ്ദേഹം ഉണ്ടായിരുന്നു എന്നത് എനിക്ക് അറിയില്ലായിരുന്നു. പെട്ടെന്ന് അദ്ദേഹത്തെ കണ്ടപ്പോൾ വലിയ ഷോക്കായി. തൻറെ കണ്ണുകൾ നിറഞ്ഞു. താരം പറഞ്ഞു.

മാതാ പിതാ ഗുരു ദൈവം എന്ന ചെറിയ ക്ലാസിൽ നമ്മൾ പഠിക്കുന്നുണ്ട്. അന്നുമുതൽ ഇന്നോളം തൻറെ അച്ഛനെകാളും അമ്മയെക്കാളും മുകളിൽ ആരെയും കണക്കാക്കിയിട്ടില്ല. അങ്ങനെയല്ലാതെ താമസിക്കുന്ന ഒരുപാട് അച്ഛനമ്മമാർ ഇവിടെയുണ്ട്. തന്ടെതല്ലാത്ത കാരണത്താൽ അനാഥരായവർ, അവർക്ക് കുട്ടികളുമുണ്ട്. അവർക്ക് എന്ത് ചെയ്യാൻ സാധിക്കും എന്ന് തനിക്ക് അറിയില്ല. തൻറെ പരിമിതികളിൽ നിന്നുകൊണ്ട് ഒരു നിർത്തം അവർക്കുവേണ്ടി ചെയ്യണമെന്ന് ആഗ്രഹമുണ്ട്.നിങ്ങളുടെ എന്തെങ്കിലും പരിപാടിക്ക് തൻറെ നൃത്തം കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടെങ്കിൽ തീർച്ചയായും തന്നെ വിളിക്കാം. നവ്യ കൂട്ടിച്ചേർത്തു. താരം പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനിൽ നിന്നും ആണ് പുരസ്കാരം നവ്യ ഏറ്റുവാങ്ങിയത്.എന്റെ അച്ഛനമ്മമാരേക്കാൾ മുകളിൽ ഞാൻ ആരെയും കണക്കാക്കിയിട്ടില്ല. അദ്ദേഹത്തെ കണ്ടപ്പോൾ എന്റെ കണ്ണൊക്കെ നിറഞ്ഞു. നാളെ നമ്മുടെ കാര്യവും എങ്ങനെയൊക്കെയാകുമെന്ന് പറയാൻ സാധിക്കില്ലെന്ന് മനസിലായെന്നും അവർ പറഞ്ഞു.

Scroll to Top