വൈകി വന്ന വസന്തം, പുതിയ സന്തോഷം പങ്കുവെച്ച് രഞ്ജിനി ഹരിദാസ്.

ടെലിവിഷൻ അവതാരക എന്ന് ഓർക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് വേഗം കടന്നുവരുന്ന ഒരു മുഖമാണ് രഞ്ജി ഹരിദാസിന്റേത്.എന്തും തുറന്നുപറയാനുള്ള ധൈര്യവും വാതോരാതെയുള്ള സംസാരവും കൊണ്ട് അവതരണ ശൈലിയ്ക്ക് സ്വന്തമായ ഒരു രീതി ആവിഷ്കരിച്ച വ്യക്തികൂടിയാണ്.ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ അവതാരികയിട്ടാണ് രഞ്ജിനി ഏറെ പ്രശസ്‌തി നേടിയത്.സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധേയമാകാറുണ്ട്.

നയങ്ങൾ വ്യക്തമാക്കുന്നതിൽ ആരെയും നോക്കിരുന്നില്ല. അതുകൊണ്ട് തന്നെ താരത്തിന് വരുന്ന വിമർശനങ്ങളും ഏറെയാണ്.ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലെ അവതാരക ആയിരുന്നു .ബിഗ് ബോസ്സ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി ആയിരുന്നു രഞ്ജിനി.ചൈനാടൗൺ എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തോടെയാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വന്നത്. 2013 ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പോലീസ്‌ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായി അരങ്ങേറി.

ഇപ്പോഴിതാ താരം ഇങ്ങനെയൊരു ഭാര്യയും ഭർത്താവും എന്ന ഷോയിൽ ആങ്കർ ആയി എത്തി.യൂട്യൂബ് ചാനൽ ആരംഭിച്ചുകൊണ്ട് ആരാധകരുടെ ശ്രദ്ധ രഞ്ജിനി വീണ്ടും പിടിച്ചു വാങ്ങുകയാണ്.2020 വാലൻറ്റൈൻസ് ഡേ യ്ക്കാണ് രഞ്ജിനി ആരാധകരോട് ഒരു സന്തോഷവാർത്ത വെളിപ്പെടുത്തിയത് .തനിക്കൊരു പ്രണയമുണ്ടെന്നും അദ്ദേഹത്തെ പരിചയപ്പെടുത്തു എന്നും എഴുതി.ശരത് പുളിമൂടൻ എന്നാണ് ഇദ്ദേഹത്തിന്റെ പേര്.ഇദ്ദേഹവുമായുള്ള ഫോട്ടോസും എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് തന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷം പങ്കുവെക്കുകയാണ് താരം.യു.എ.ഇ ഗോൾഡൻ വിസ സ്വന്തമാക്കിയ കാര്യമാണ് രഞ്ജിനി പങ്കുവച്ചത്. ദുബൈയിലെ ഇ.സി.എച്ച് ഡിജിറ്റൽ ആണ് രഞ്ജിനിയുടെ ഗോൾഡൻ വിസയ്ക്കുള്ള നടപടികൾ പൂർത്തിയാക്കിയത്.രഞ്ജിനി അവരുടെ ഓഫീസിൽ വന്ന് ഗോൾഡൻ വിസ കൈപ്പറ്റുകയും ചെയ്തു.രഞ്ജിനി ഇതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ആശംസകളുമായി എത്തിയത്

Scroll to Top