അധ്വാനിക്കൂ,പട്ടും സ്വർണവും ഒക്കെ സ്വന്തം കാശിന് വാങ്ങി അമ്മയെയും അച്ഛനെയും ബുദ്ധിമുട്ടിക്കാതെ വിവാഹം ചെയൂ : സരയു.

ടെലിവിഷൻ താരങ്ങളുടെ പ്രിയ നടിയാണ് സരയൂമോഹൻ. മിക്ക പരമ്പരകളിലും സ്ഥിര സാന്നിധ്യമായ സരയൂ ബിഗ് സ്‌ക്രീൻ ആരാധകരുടെയും പ്രിയപ്പെട്ട നടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം മിക്കപ്പോഴും ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്ക് വയ്ക്കാറുണ്ട്. ഗ്രാമീണ സുന്ദരിയാണ് സരയൂ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത് എങ്കിലും വ്യത്യസ്ത ഗെറ്റപ്പിൽ സരയൂ പങ്ക് വയ്ക്കുന്ന ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്.ചേകവർ. ഹസ്ബൻഡ്സ് ഇൻ ഗോവ. നിദ്ര.നടകമേ ഉലകം.ജനപ്രിയൻ. ഓർക്കുട്ട് ഒരു ഓർമ്മകൂട്ട്.കരയിലേക്ക് ഒരു കടൽ ദൂരം.

ഇങ്ങനെയും ഒരാൾ.കന്യാകുമാരി എക്സ്പ്രസ് ഫോർ ഫ്രണ്ട്‌സ് തുടങ്ങിയ നിരവധി സിനിമകളിൽ വേഷമിട്ട സരയു സംവിധാന രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2006 മുതൽ സിനിമയിൽ അഭിനയിക്കുന്ന സരയു, അറുപതോളം സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.ടെലിവിഷൻ സീരിയലുകളിലും സരയു അഭിനയിച്ചിട്ടുണ്ട്. വേളാങ്കണി മാതാവ്, ഈറൻ നിലാവ്, മനപ്പൊരുത്തം, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളിൽ സരയു അഭിനയിച്ചിട്ടുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് വിവാഹത്തെ കുറിച്ചും അതിലെ ആഡംബരങ്ങളെ കുറിച്ചുമാണ് സംസാരിക്കുന്നത്. സരയുവിന്റെ വാക്കുകൾ ഇങ്ങനെ,

അടുത്ത തലമുറയ്ക്ക് കാശ് കൂട്ടി വച്ച് സ്വയം ജീവിക്കാൻ മറക്കുന്ന ജനത നമ്മൾ അല്ലാതെയുണ്ടോ? പെൺകുട്ടി ആണേ എന്നു പറഞ്ഞു നെട്ടോട്ടമൊടുന്ന മാതാപിതാക്കളെ എത്രത്തോളം തിരുത്താൻ ആകുമെന്ന് അറിയില്ല. അവളുടെ കല്യാണദിവസം ലക്ഷ്യം വച്ച്, നടുമുറിയെ പണി എടുക്കുന്ന, ഇനി കെട്ട് കഴിഞ്ഞാൽ കൊച്ചിന്റെ ഇരുപത്തിയെട്ടിനു കാശ് വേണം എന്നോടുന്ന പാവം പിടിച്ച അച്ഛനമ്മമാരെ എങ്ങനെ മനസ്സിലാക്കിയെടുക്കും.നിങ്ങൾക്ക് വിവാഹദിവസം മനോഹരം ആക്കണോ, സ്വർണത്തിൽ മൂടണോ, 50,000 ന്റെ സാരി വേണോ…. സ്വന്തം പൈസയ്ക്ക്, സ്വയം അധ്വാനിച്ചു നേടൂ.അതിന് ആദ്യമൊരു ജോലി നേടൂ… എന്നിട്ട് മതിയെന്ന് തീരുമാനിക്കൂ വിവാഹം.

അച്ഛനമ്മമാർ അധ്വാനിച്ച് വിയർപ്പൊഴുക്കി ഉണ്ടാക്കിയെടുത്ത പട്ടുസാരിയണിഞ്ഞ്, സ്വർണം ധരിച്ച് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്കു മനസ്സ് വരുന്നു? എന്താണ് സോഷ്യൽ മീഡിയയിൽ വലിയ വലിയ ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കുന്ന ഈ കുട്ടികൾക്ക് വിവാഹം ആകുമ്പോൾ നാവിടറുന്നത്. നാടടച്ച് കല്യാണം വിളിച്ചു സോഷ്യൽ സ്റ്റാറ്റസ് കാണിക്കാൻ മക്കളെ സ്വർണത്തിൽ കുളിപ്പിച്ചിരുത്തുന്ന അച്ഛനമ്മമാരെയും പറഞ്ഞു മനസ്സിലാക്കലും ബുദ്ധിമുട്ടാണ്. അതിലുമൊക്കെ എളുപ്പം നിങ്ങൾ മാറുന്നതല്ലേ?.’

Scroll to Top