ബിഎംഡബ്ല്യു ബൈക്കിൽ യൂറോപ്യൻ ട്രിപ്പുമായി തല അജിത്, വൈറലായി ഫോട്ടോസ്.

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള തമിഴ് താരമാണ് അജിത്ത്.തമിഴിൽ കൂടാതെ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹം മൂന്നു തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ്‌ വാങ്ങിയ നടനാണ്‌ . ഇദ്ദേഹം തൊണ്ണൂറുകളുടെ അവസാനത്തിൽ തമിഴിലെ പ്രശസ്തനായ നടനായി. അരങ്ങേറ്റ ചിത്രം തെലുങ്ക് ചിത്രമായ പ്രേമ പുസ്തകം ആണ്. ഇത് 1992 ൽ പുറത്തിറങ്ങി.

പക്ഷേ അജിത്തിന്റെ ശ്രദ്ധേയനാക്കിയ ചിതം തമിഴിലെ കാതൽ കോട്ടൈ എന്ന ചിത്രമാണ്.നിരവധി ആരാധകരാണ് താരത്തിനുള്ളത്. തലൈയ് എന്നാണ് അറിയപെടുന്നത്.ഇപ്പോഴിതാ വാർത്തയാകുന്നത് അജിത്തിന്റെ യൂറോപ്യന്‍ ബൈക്ക് യാത്രയുടെ ചിത്രങ്ങളാണ്.ഇംഗ്ലണ്ടും ബെല്‍ജിയവും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളാണ് ഇക്കുറി അജിത് ബൈക്ക് യാത്രയ്ക്കായി തിരഞ്ഞെടുത്തത്.

റൈഡിങ് ഗിയറുകള്‍ ധരിച്ച് ട്രാവല്‍ ബാഗുമായി നില്‍ക്കുന്ന അജിത്തിന്റെ ചിത്രങ്ങളും ബെല്‍ജിയത്തിലെ സ്ട്രീറ്റ്സിൽ നിന്നെടുത്ത ഫോട്ടോസ് ആണ് വൈറൽ ആകുന്നത്.ഇപ്പോള്‍ എകെ 61 എന്നു താൽക്കാലികമായി പേരിട്ട ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയിലാണ് അജിത് യുറോപ്യൻ ട്രിപ്പ്‌ നടത്തുന്നത്.ജൂലൈ ആദ്യവാരം പുണെയില്‍ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് കരുതുന്നത്.അജിത്തിന്റെ ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്.

Scroll to Top